കുവൈറ്റിൽ പ്രവേശിക്കാൻ എൻട്രി വിസ ലഭിച്ചിട്ടും നാട്ടിൽ കുടങ്ങിയ പ്രവാസികൾക്ക് ഇനി രാജ്യത്ത് പ്രവേശിക്കാൻ പുതിയ എൻട്രി വിസ എടുക്കണമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് അറിയിപ്പ് വിദേശത്തുള്ള എല്ലാ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം കൈമാറി.
കുവൈറ്റിലേക്കുള്ള എന്‍ട്രി വിസ ലഭിച്ചിട്ടും നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക്,അതേ വിസയില്‍ ഇനി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. വീണ്ടും കുവൈറ്റിലേക്ക് എത്താന്‍ വിസ വിതരണം പുനരാരംഭിച്ചതിന് ശേഷം തൊഴിലുടമകളോ സ്പോണ്‍സര്‍മാരോ പുതിയ വിസയ്ക്ക് അപേക്ഷ നല്‍ണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
സ്വകാര്യ മേഖലയിലെ തൊഴില്‍ വിസ, ഗാര്‍ഹിക തൊഴിലാളികളുടെ വിസ, കുടുംബ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് കുവൈറ്റിലേക്ക് മടങ്ങനാകാതെ നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. ഇത്തരക്കാര്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
അതിനിടെ ആറുമാസത്തിലധികം രാജ്യത്തിന് പുറത്തു കഴിയേണ്ടിവന്ന സാധുവായ വിസയുള്ള വിദേശികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28 മുതല്‍ മൂന്ന് മാസത്തേക്ക് ഓട്ടോമാറ്റിക് അബ്സന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിനായി കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwait has tightened entry rules requiring expatriates to obtain a new entry visa before travel, as part of updated immigration regulations.