ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 'ഗ്രാന്‍ഡ് മാസ്റ്റര്‍' സര്‍ട്ടിഫിക്കറ്റ് നേടി ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് അഭിമാന താരമായി എട്ടു വയസ്സുകാരി ഫെല്ലാ മെഹക്. കവിതാരചനയിലും ആലാപനത്തിലുമാണ് ഈ കൊച്ചു മിടുക്കി അപൂര്‍വ്വമായ ഈ ഏഷ്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.തത്സമയം നല്കുന്ന വാക്കുകളെ അടിസ്ഥാനമാക്കി 25 ഇംഗ്ലീഷ് കവിതകള്‍ ഉടനടി രചിച്ച് ആലപിച്ചാണ് ഫെല്ലാ ചരിത്രനേട്ടം കുറിച്ചത്.
വെറും എട്ട് മിനിറ്റും 22 സെക്കന്‍ഡും കൊണ്ടാണ് മൂന്ന് മുതല്‍ നാല് വരികള്‍ വരെയുള്ള കവിതകള്‍ നിര്‍മ്മിച്ച് ഫെല്ല ചൊല്ലിത്തീര്‍ത്തത്. 2026 ജൂണ്‍ 16നാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രവാസി വെല്‍ഫെയര്‍ ബഹ്റൈന്‍ റിഫ സോണല്‍ പ്രസിഡന്റ് അക്ബര്‍ ഷാ, എക്സിക്യൂട്ടീവ് അംഗം അഡ്വ. ഷഫ്ന തയ്യിബ് ദമ്പതികളുടെ മകളാണ് ഫെല്ലാ മെഹക്. ഇസിന് ഹാഷ് മുഹമ്മദ് സഹോദരനാണ്.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഫെല്ലാ ഈ ഏഷ്യന്‍ റെക്കോര്‍ഡിലേക്ക് എത്തിയത്. നേരത്തെ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സി'ലും ഇടം നേടിയിട്ടുള്ള ഫെല്ലാ മെഹക്, സര്‍ഗ്ഗാത്മക മികവിലൂടെയും ദ്രുതചിന്തയിലൂടെയും പ്രവാസി സമൂഹത്തിന് വീണ്ടും തിളക്കമാവുകയാണ്.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിനും നാടിനും അഭിമാനമായി മാറിയ ഫെല്ലാ മെഹകിനെ പ്രവാസി വെല്‍ഫെയര്‍ ബഹ്റൈന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. ഫെല്ലാ മെഹക്കിന്റെ നേട്ടം പ്രവാസി വെല്‍ഫെയര്‍ കുടുംബത്തിന് വലിയ അഭിമാനമാണെന്നും പ്രവാസി കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണിതെന്നും പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് മജീദ് തണല്‍ പറഞ്ഞു.
Content Highlights: Eight-year-old Fella Mehak has been awarded the prestigious Asia Book of Records 'Grand Master' Certificate, earning recognition for her exceptional achievement