എന്റെ ശമ്പളം 1.5 കോടിയോ! ആദ്യം കേട്ടപ്പോൾ ഞെട്ടി പിന്നെ സന്തോഷം തോന്നി; സൈജു കുറുപ്പ്

'ഞാൻ വാങ്ങിച്ച് കൊണ്ടിരിക്കുന്ന സാലറിയുടെ ഡബിൾ പോലും ആക്കിയിട്ടില്ല ഇതുവരെ'

പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതാരമാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച സൈജു കുറുപ്പ് ഇന്ന് നായകനായും സഹ നടനായും മികച്ച സിനിമകളുടെ ഭാഗമാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു സൈജു കുറുപ്പ് കാഴ്ചവച്ചത്. തിയേറ്ററിൽ സാമ്പത്തിക വിജയം നേടാൻ കഴിയാതെ പോയെങ്കിലും ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായെത്തിയ മോഹിനിയാട്ടം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് നേടിയത്.

സാമ്പത്തികമായും ചിത്രം വലിയ നേട്ടമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ കയറിയിട്ടും തന്റെ പ്രതിഫലത്തിൽ ഇപ്പോഴും വലിയ മാറ്റമില്ലെന്ന് പറയുകയാണ് സൈജു കുറുപ്പ്. താൻ 1.5 കോടി ശമ്പളം വാങ്ങുന്നുണ്ട് എന്ന അശരീരി കേട്ട് ഞെട്ടിയെന്നും സൈജു കുറുപ്പ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ വാങ്ങിച്ച് കൊണ്ടിരിക്കുന്ന സാലറിയുടെ ഡബിൾ പോലും ആക്കിയിട്ടില്ല ഇതുവരെ. പക്ഷേ എന്നോട് ഒന്ന് രണ്ടു പേര് പറഞ്ഞു ഒരു അശരീരി കേട്ടുവെന്ന്, ഞാൻ 1.5 കോടി ശമ്പളം ആക്കിയെന്ന്. അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. പക്ഷേ ഒരു സന്തോഷം തോന്നി. അങ്ങനെ ചില ആളുകൾ എന്നെ വാല്യൂ ചെയ്യുന്നുണ്ടല്ലോ. പക്ഷെ സത്യത്തിൽ അത്രയൊന്നും കിട്ടുന്നില്ല വളരെ കുറവാണ്. നാലിൽ ഒന്ന് മാത്രമേയുള്ളൂ,' സൈജു കുറുപ്പ് പറഞ്ഞു.

Content Highlights: Malayalam actor Saiju Kurup has dismissed rumors that his remuneration had risen to ₹1.5 crore, saying he was surprised when he heard the claim. The actor clarified that the reports were baseless and addressed the speculation during a recent interaction.

To advertise here,contact us