സത്യം പറഞ്ഞാൽ അസൂയ ഉണ്ട്, ഇനി കോളേജ് പടവുമായി വരരുത്, പോയി ഡയറക്ട് ചെയ്തൂടെ; ബേസിലിനോട് നസ്‌ലെന്‍

'ഇതൊക്കെ കണ്ടിട്ട് എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല, എന്നാലും ലുക്ക് അടിപൊളിയായിട്ടുണ്ട്' എന്ന് പറഞ്ഞു.

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടന്മാരാണ് ബേസിൽ ജോസഫും നസ്‌ലെനും. ഇരുവരും ഒരു സിനിമയിൽ ഇതുവരെ ഒന്നിച്ചില്ലെങ്കിലും ഇവർ തമ്മിലുള്ള സൗഹൃദവും തമാശകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അതിരടി സിനിമയിലെ ബേസിലിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടപ്പോൾ തന്നെ അഭിനേതാക്കൾ അന്തം വിട്ടിരുന്നു. നസ്‌ലെനും സന്ദീപും ഒക്കെ തീര്‍ന്നെടാ എന്ന വെല്ലുവിളിയും ബേസിൽ അന്ന് മുഴക്കിയിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് പറയുകയാണ് നസ്‌ലെന്‍. അതിരടിയിലെ ബേസിലിന്റെ ലുക്കിൽ അസൂയ തോന്നിയിരുന്നുവെന്ന് നസ്‌ലെന്‍ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ബേസിലേട്ടനും ഞാനും പരസ്പരം മെസ്സേജുകള്‍ അയക്കാറുണ്ട്. അതിരടിയുടെ സമയത്ത് ചില അഭിമുഖങ്ങളില്‍ പോയിട്ട് ‘ഞാനും നസ്‌ലെനുമൊക്കെ ഒരുമിച്ച് ചില്‍ ചെയ്യുന്നതിനെ’ പറ്റിയൊക്കെ സംസാരിച്ചെന്ന് പുള്ളി എന്നോട് പറഞ്ഞിരുന്നു. പുള്ളി ഇപ്പോള്‍ പതിയെ ഞങ്ങളുടെ ഈ ഒരു ഏജ് ഗ്രൂപ്പിലേക്ക് വന്നിരിക്കുകയാണ്. പക്ഷെ ഭയങ്കര രസമുണ്ടയിരുന്നു ബേസിൽ ഏട്ടന്റെ ലുക്ക്.

സത്യം പറഞ്ഞാല്‍ അതിരടിയിലെ ആ ലുക്ക് കണ്ടിട്ട് എനിക്ക് ചെറിയ അസൂയയൊക്കെ തോന്നി. ഞാന്‍ ഉടനെ തന്നെ ബേസിലേട്ടന് മെസ്സേജ് അയക്കുകയും ചെയ്തു. ഇതൊക്കെ കണ്ടിട്ട് എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല, എന്നാലും ലുക്ക് അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു. ഇനി കോളേജ് പടവുമായിട്ട് ഈ വഴിക്ക് വരരുത്. പോയി വല്ല സിനിമയും ഡയറക്ട് ചെയ്തൂടെ,’ നസ്‌ലെന്‍ പറഞ്ഞു.

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. ജൂൺ അഞ്ചിനാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്‌ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ പ്രധാന വേഷത്തിലുണ്ട്.

Content Highlights: Actor Nazlen revealed that she felt jealous of Basil Joseph’s looks and style in the upcoming film Athiradi. Speaking during a promotional interaction, Nazlen said Basil carried an impressive screen presence throughout the shoot. The actress also shared light-hearted moments from the set and praised the team’s energy and bonding during filming.

To advertise here,contact us