മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളും നരേറ്റീവ് സ്റ്റൈലും കൊണ്ട് ഏറെ ചർച്ചയായ ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത് ശ്രീനിവാസനായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഡാർക്ക് ഹ്യൂമർ ഴോണറിലൊരുങ്ങിയ ഈ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് നിവിൻ പോളിയെ ആയിരുന്നു എന്ന് അഭിനവ് ഒരിക്കൽ പറഞ്ഞിരുന്നു.
നിവിൻ പോളിയെ മനസിൽ കണ്ടാണ് മുകുന്ദനുണ്ണി എഴുതിയതെന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ. ഫോർത്ത് വാൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ പോളിയെ കുറിച്ച് അഭിനവ് സംസാരിച്ചത്. മുകുന്ദനുണ്ണി ഇറങ്ങിയ ശേഷം നിവിൻ പോളി തന്നെ അഭിനന്ദിച്ചതിനെയും ഒന്നിച്ച് സിനിമ ചെയ്യണമെന്ന് പറഞ്ഞതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ മനസ് തുറന്നു.
'ബാംഗ്ലൂർ ഡെയ്സ് കണ്ട് നിവിൻ പോളിയോട് ഭയങ്കര ഒബ്സെഷൻ തോന്നിയിട്ടാണ് ഞാൻ 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' അദ്ദേഹത്തിന് വേണ്ടി എഴുതിയത്. പടം ഇറങ്ങിയ ശേഷം നിവിനേട്ടൻ വിളിച്ചിരുന്നു. 'ഞാൻ കഥ കേട്ടപ്പോൾ വിചാരിച്ച പോലെയല്ല, പടം നല്ല രസമുണ്ട്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമുക്ക് ഒന്നിച്ചൊരു സിനിമ ചെയ്യണമെന്നും നിവിനേട്ടൻ പറഞ്ഞിരുന്നു. പക്ഷെ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ല. നിവിനേട്ടന്റെ കൂടെ എന്തായാലും ഞാനൊരു സിനിമ ചെയ്യും,' അഭിനവ് സുന്ദർ നായക് പറഞ്ഞു.
അതേസമയം, അഭിനവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ മോളിവുഡ് ടൈംസ് റിലീസിന് തയ്യാറെടുക്കുകയാണ്. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നസ്ലെനാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. നസ്ലെനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് താൻ മോളിവുഡ് ടൈംസ് എഴുതിയത് എന്ന് അഭിനവ് പറഞ്ഞിരുന്നു.
മോളിവുഡ് ടൈംസിന്റെ ടീസർ പുറത്തുവന്നു. സിനിമയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. നസ്ലെൻ അവതരിപ്പിക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രവും സംവിധായകൻ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നതെന്നു സൂചനയും ടീസർ നൽകുന്നുണ്ട്.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കൂടി പ്രധാന വേഷത്തിലെത്തുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്. രാമു സുനിൽ രചന നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. അഭിനവ് സുന്ദർ നായക്കും അരോൾ നിതിനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.
Content Highlights: Abhinav Sunder Nayak about Nivin Pauly and Mukundanunni Associates movie. He says the movie was written for Nivin Pauly but couldn't make it happen.
Content Highlights: Abhinav Sundar Na