മോഹൻലാലിൽ നിന്ന് സമ്മാനം, ഇതിൽ കൂടുതൽ അവന്റെ പിറന്നാളിന് എന്താണ് വേണ്ടത്?; തരുൺ മൂർത്തി

'എന്റെ മകന് അവന്റെ പിറന്നാളിന് വേറെ എന്താണ് ചോദിക്കാനുള്ളത്? ഇതിഹാസം മോഹൻലാലിൽ നിന്ന് ഒരു പ്രത്യേക സമ്മാനം'

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. 'അതിമനോഹരം' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ സെറ്റിൽ വെച്ച് തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലും മീര ജാസ്മിനും കുട്ടിയ്ക്ക് പിറന്നാൾ സമ്മാനം നൽകുന്നതും കേക്ക് മുറിക്കുന്നതുമായ ചിത്രമാണ് തരുൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ ഒരു സന്തോഷം തന്റെ മകന് പിറന്നാളിന് ലഭിക്കാനില്ലെന്നും തരുൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'എന്റെ മകന് അവന്റെ പിറന്നാളിന് വേറെ എന്താണ് ചോദിക്കാനുള്ളത്? ഇതിഹാസം മോഹൻലാലിൽ നിന്ന് ഒരു പ്രത്യേക സമ്മാനം, നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ. അവന്റെ ഇഷ്ടങ്ങൾ, അഭിനിവേശങ്ങൾ, ചെറിയ സന്തോഷങ്ങൾ എന്നിവയെക്കുറിച്ച് സ്നേഹപൂർവ്വം അന്വേഷിച്ചു, പരിപാലിക്കാനും കളിക്കാനും ഏറ്റവും മനോഹരമായ കളിപ്പാട്ടങ്ങൾ സമ്മാനിച്ചു. പിന്നെ മീര വരുന്നു, സ്നേഹത്തിൽ പൊതിഞ്ഞ മധുരം കൊണ്ടുവന്ന്, മനോഹരമായ മധുരപലഹാരങ്ങളും ഊഷ്മളമായ ആശംസകളും വഹിച്ചുകൊണ്ട്.

ഒന്നിച്ചു, ഓരോ ആലിംഗനവും, ഓരോ പുഞ്ചിരിയും, എല്ലാ അനുഗ്രഹവും യഥാർത്ഥ കരുതലും വാത്സല്യവും കൊണ്ട് നിറഞ്ഞിരുന്നു. ഈ സെറ്റ് ശരിക്കും സവിശേഷമാണ്. അതിന്റെ പേര് അതിമനോഹാരം, നമ്മുടെ ഹൃദയങ്ങളുടെ ഉള്ളിലെ ആ മനോഹരമായ ഇടത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു, അവിടെ സ്നേഹവും നിഷ്കളങ്കതയും മറക്കാനാവാത്ത ഓർമ്മകളും എന്നെന്നേക്കുമായി നിലനിൽക്കുന്നു,' തരുൺ മൂർത്തി കുറിച്ചു.

അതേസമയം, അതിമനോഹരം സിനിമയിൽ ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം.

തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്.

Content Highlights: Director Tharun Murthy’s son’s birthday celebration became a talking point on social media after reports emerged that the beautifully designed birthday set was a special gift from Mohanlal. Photos and videos from the celebration quickly gained attention among fans, with many appreciating Mohanlal’s affectionate gesture towards the filmmaker and his family.

To advertise here,contact us