മമ്മൂക്കയുടെ വാമ്പയർ വരുമോ, ഞെട്ടിക്കുമോ ?; മറുപടി നൽകി മമ്മൂട്ടി, ആവേശത്തിൽ ആരാധകർ

മമ്മൂക്കയുടെ വാമ്പയർ വരുമോ ? ലോക 2 വിന്റെ സിഗ്നൽ തന്ന് മമ്മൂട്ടി ആവേശത്തിൽ ആരാധകർ

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തിടെ ഇറങ്ങിയ നടന്റെ സിനിമകൾ ഒക്കെയും അതിന് ഉദാഹരങ്ങളാണ്. ഇപ്പോഴിതാ ലോക 2 വില താൻ ഉണടായിരിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മമ്മൂട്ടി. പേട്രിയറ്റ് പ്രസ്സ്മീറ്റിലാണ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി അദ്ദേഹം നൽകിയത്.

മമ്മൂക്കയുടെ വാമ്പയർ വരുമോ എന്നായിരുന്നു ചോദ്യം. 'ഇതിന് പേടിക്കണ്ട കുറച്ചുകൂടെ കഴിഞ്ഞിട്ടേ വരൂ' എന്നാണ് മമ്മൂട്ടിയുടെ മറുപടി. ഞെട്ടിക്കും എന്നും മമ്മൂട്ടി പറഞ്ഞു. ലോകയിൽ ദുൽഖർ പറ്റിച്ചാണ് അഭിനയിപ്പിച്ചതെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ അവരെ താൻ പറ്റിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. നേരത്തെ തന്നെ ലോകയുടെ ഒരു സിംഗാൾ മമ്മൂട്ടി തന്നിരുന്നു. താനൊരു വാമ്പയറായി വരുന്നത് ചിന്തിച്ചിട്ടുണ്ടോ എന്നാണ് മമ്മൂക്ക ചോദിക്കുന്നത്. അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

അഭിമുഖത്തിന്റെ അവസാന ഭാഗത്ത് “എപ്പോഴെങ്കിലും ഞാൻ ഒരു വാമ്പയർ വേഷം ചെയ്യുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ?” എന്ന് മമ്മൂട്ടി തന്നെ അപ്രതീക്ഷിതമായി ചോദിക്കുകയായിരുന്നു. ഈ ചോദ്യം കേട്ട് അമ്പരന്ന അനുപമ ചോപ്ര, അങ്ങനെയൊന്ന് സംഭവിക്കുമോ എന്ന് ആകാംക്ഷയോടെ ചോദിച്ചപ്പോൾ “സസ്പെൻസ്” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത്തരമൊരു വേഷം താങ്കൾ ചെയ്താൽ അത് ഗംഭീരമായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തപ്പോൾ “ഇൻഷാ അള്ളാ…” എന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തു.

അതേസമയം, മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമ പേട്രിയറ്റ് ആണ് റിലീസിന് തയ്യാറെടുക്കുന്നത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Will Mammootty's Vampire be released? Mammootty gives the signal for Loka 2, fans are excited

To advertise here,contact us