എനിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടന്നിട്ടുണ്ട്, അത് എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു; പ്രിയങ്ക മോഹൻ

'ലെജൻഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ട്. എന്റെ കാര്യത്തിലും അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നിരുന്നു'

ഡോൺ, ഡോക്ടർ, ഓജി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക മോഹൻ. അടുത്തിടെ നടിക്കെതിരെ നിറയെ ട്രോളുകളും മോശം കമന്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് പ്രിയങ്ക മോഹൻ. തനിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടന്നിട്ടുണ്ടെന്നും എന്നാൽ അതിൽ നിന്നെല്ലാം താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചെന്നും നടി പറയുന്നു. സുധിർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മോഹൻ മനസുതുറന്നത്‌.

'എനിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടന്നിട്ടുണ്ട്. ഇന്ന് എല്ലാവരെയും എല്ലാവരും ട്രോളുകയാണ്. ലെജൻഡ് ആയ അഭിനേതാക്കളെയും സംവിധായകന്മാരെയും അടക്കം ഇന്ന് ട്രോളുന്നുണ്ട്. എന്റെ കാര്യത്തിലും അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നിരുന്നു. പക്ഷെ ആ പാസ്റ്റിലേക്ക് തിരിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് ഒരു തരത്തിൽ എന്നെ ഒരു നല്ല മനുഷ്യനാകാൻ സഹായിച്ചിട്ടുണ്ട്, അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരുപാട് അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഫീൽഡ് ആണ് സിനിമ ഇൻഡസ്ട്രി. ഇവിടെ ആർക്കും എന്തും സംഭവിക്കാം. പക്ഷെ ഒരു വിഷമ ഘട്ടം ഉണ്ടാകുമ്പോഴും അത് നമ്മളെ കൂടുതൽ ഉയർന്ന് വരാൻ സഹായിക്കും', പ്രിയങ്കയുടെ വാക്കുകൾ.

Priyanka Mohan admits there was an organized campaign against her to tarnish her image (by Route Mafia). So the industry knows.. pic.twitter.com/sK6XWfXBRd

പവൻ കല്യാൺ ചിത്രം ഒജി ആണ് അവസാനമായി തിയേറ്ററിൽ എത്തിയ പ്രിയങ്കയുടെ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നു. ആദ്യ ദിവസം തന്നെ 154 കോടിയുടെ കളക്ഷൻ ചിത്രം നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരാഴ്‍ചയ്‍ക്കുള്ളില്‍ ഒജി ആഗോളതലത്തില്‍ 256 കോടി സ്വന്തമാക്കിയിരുന്നു. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയാണ് ഒജി. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്.

നെറ്റ്ഫ്ലിക്സ് ചിത്രം മെയ്ഡ് ഇൻ കൊറിയ, കവിന്റെ ഒൻപതാമത്തെ ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയങ്ക സിനിമകൾ. ഇതിൽ മെയ്ഡ് ഇൻ കൊറിയ മാർച്ച് 12 ന് സ്ട്രീമിങ് ആരംഭിക്കും. ഒരു കോമഡി ഡ്രാമയായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Content Highlights: Priyanka mohan talks about the hate campaign and trolls she received

To advertise here,contact us