ഇന്റർവ്യൂവിൽ കാണുന്ന ധ്യാൻ അല്ല ജീവിതത്തിൽ, വളരെ ബുദ്ധിയുള്ള പ്രാക്ടിക്കൽ ആയ വ്യക്തിയാണ് അയാൾ: അജു വർഗീസ്

'ഇന്റർവ്യൂവിൽ അയാൾ കുറച്ചുകൂടി എന്റർടൈനർ ആകുന്നതാണ്. പ്രേക്ഷകർക്ക് ഇഷ്ടമായതുകൊണ്ട് കുറച്ച് മണ്ടൻ കളിച്ച് കൊടുക്കുന്നതാണ്'

അഭിമുഖങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാന്റെ അഭിമുഖങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് പലപ്പോഴും ലഭിക്കാറുള്ളത്. എന്നാൽ ഇന്റർവ്യൂകളിൽ കാണുന്ന ധ്യാൻ അല്ല ജീവിതത്തിലെന്നും വളരെ ബുദ്ധിമാനായ മനുഷ്യനാണ് അദ്ദേഹമെന്നും അജു വർഗീസ് പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസ് ഇക്കാര്യം പറഞ്ഞത്.

'ഇന്റർവ്യൂവിൽ കാണുന്ന ധ്യാൻ അല്ല ജീവിതത്തിൽ ഉള്ള ധ്യാൻ. ഇന്റർവ്യൂവിൽ അയാൾ കുറച്ചുകൂടി എന്റർടൈനർ ആകുന്നതാണ്. പ്രേക്ഷകർക്ക് ഇഷ്ടമായതുകൊണ്ട് കുറച്ച് മണ്ടൻ കളിച്ച് കൊടുക്കുന്നതാണ്. വളരെ ബുദ്ധിയുള്ള പ്രാക്ടിക്കൽ ആയ വ്യക്തിയാണ് ധ്യാൻ. അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് അദ്ദേഹത്തിന് പക്ഷെ പുള്ളി സ്വന്തം കാര്യങ്ങൾ നോക്കി പോകുന്ന ഒരു സാധാരണക്കാരനാണ്', അജുവിന്റെ വാക്കുകൾ. മുഹാഷിൻ ഒരുക്കിയ വള ആണ് അവസാനമായി പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ ചിത്രം.

നിവിൻ പോളി ചിത്രം സർവ്വം മായയിൽ അജു വർഗീസ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം സിനിമ 50 കോടി പിന്നിട്ടു. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.

Content Highlights: Aju varghese's words about Dhyan sreenivasan goes viral

To advertise here,contact us