മമ്മൂട്ടി നായകനായി 2001-ൽ വിനയൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് രാക്ഷസരാജാവ്. മമ്മൂട്ടിയെ നായകനാക്കി രണ്ട് സിനിമകളാണ് വിനയന് സംവിധാനം ചെയ്തിട്ടുള്ളത്. ദാദാസാഹിബും രാക്ഷസ രാജാവും. ആ വർഷത്തെ ഓണം റിലീസായി മോഹൻലാലിന്റെ രാവണപ്രഭു ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു രാക്ഷസരാജാവിന്റെ റിലീസ്. രാമനാഥൻ എന്ന ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ വിനയൻ. മമ്മൂക്കയുടെ നിർദേശപ്രകാരമാണ് രാക്ഷസരാജാവിന്റെ കഥ ഒരുക്കിയതെന്നും നാലു ദിവസം കൊണ്ട് ഉണ്ടായ സിനിമായാണ് രാക്ഷസരാജാവ് എന്നും വിനയൻ പറയുന്നു.
'രാക്ഷസ രാജാവ്” എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു.. “ദാദാ സാഹിബ്” റിലീസ് കഴിയുന്നതിനു മുൻപു തന്നെ “കരുമാടിക്കുട്ടൻ” എന്ന സിനിമയുടെ വർക്ക് ആരംഭിച്ചിരുന്നു.. അതിനിടയിലാണ്..മമ്മുക്കയുടെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്.. ഉടനെ സ്റ്റാർട്ടു ചെയ്യാൻ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോൾ വിനയൻ ട്രൈ ചെയ്യ് സബ്ജക്ട് ഉണ്ടായാൽ അടുത്ത മാസം തന്നെ ആരംഭിക്കാം എന്നു മമ്മുക്ക പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു..
സർഗ്ഗം കബീർ അടുത്ത ചിത്രവും നിർമ്മിക്കാൻ റെഡിയായി നിന്നു.. കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് കഴിഞ്ഞ് വന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിച്ചു.. അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്.. മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു.. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം.. സംഗതി കൊള്ളാം പ്രൊസീഡു ചെയ്തോളു എന്ന് മമ്മുക്ക പറഞ്ഞു.. ഷൂട്ട് ആരംഭിച്ചപ്പോൾ തിരക്കഥ തീർന്നിട്ടില്ലാരുന്നു.. രാമനാഥൻ IPS എന്ന മമ്മുക്കയുടെ കഥാപാത്രം അന്നു കൈയ്യടി നേടിയിരുന്നു,' വിനയൻ പറഞ്ഞു. ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടാണ് വിനയന്റെ പ്രതികരണം.
Content Highlights: Director Vinayan has shared interesting details about the making of Mammootty’s Rakshasa Rajavu, including the inspiration behind the story and the challenges faced during production.