സിനിമ സംവിധാനത്തിന് പുറമേ ഒരു നല്ല നടൻ കൂടിയാണ് ലോകേഷ് കനകരാജ്. നായകനായി എത്തുന്ന ആദ്യ സിനിമയുടെ ഗ്ലിംപസ് വീഡിയോ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യത ലഭിച്ച വീഡിയോയ്ക്ക് പിന്നാലെ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ലോകേഷിന്റെ പ്രതിഫല തുകയാണ്. കൂലി സംവിധാനം ചെയ്യുന്നതിന് ലോകേഷ് 50 കോടി പ്രതിഫലമായി വാങ്ങിയ വാർത്ത എങ്ങും ചർച്ചയായിരുന്നു.
ഇപ്പോൾ അഭിനയിക്കാൻ നടൻ വാങ്ങുന്നത് 35 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഇൻഡസ്ട്രിയിൽ തന്നെ ആദ്യമായിട്ട് ആയിരിക്കും ആദ്യ സിനിമയ്ക്ക് ഒരു നടന്റെ പ്രതിഫല തുക കേട്ട് ഞെട്ടുന്നത്. വേറെ ഒരു നടന്മാർക്കും ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടില്ലെന്നും അത്രയും പണം കൊടുക്കാൻ മാത്രം ഉണ്ടോ എന്നെല്ലാമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇതുവരെ ശരിയായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
Buzz: Director #LokeshKanakaraj is reportedly charging ₹35 Cr for his Acting-Debut Film #DC..🤯🤯 pic.twitter.com/P9hErlnvr1
റോക്കി, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകൻ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിസി. ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. രക്തത്തിൽ കുളിച്ച് നടന്നുവരുന്ന ലോകേഷ് കനകരാജിനെയും വാമിക ഗബ്ബിയെയുമാണ് ഈ ടീസറിൽ കാണാനാകുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം മുഴുവനായി പൂർത്തിയാകും എന്നാണ് റിപ്പോർട്ട്.
Content Highlights: Lokesh Kanagaraj is reportedly charging huge amount for his Acting-Debut Film