ഇതാൻടാ മോഹൻലാൽവുഡ്!, തിയേറ്റർ ഇളക്കിമറിച്ച് ലാലേട്ടന്റെ പിള്ളേർ; ആഘോഷമായി 'രാവണപ്രഭു' സ്പെഷ്യൽ ഷോ

ആയിരത്തിന് മേലെ സീറ്റുള്ള തിയേറ്റർ നിറഞ്ഞ സദസിലാണ് ഇന്നലെ പ്രദർശനം ആരംഭിച്ചത്

രാവണപ്രഭു റീ റിലീസിനെ ആഘോഷമാക്കി മോഹൻലാൽ ആരാധകർ. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഇന്ന് മുതൽ ആണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന് മുന്നോടിയയായി ഇന്നലെ എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

തിയേറ്ററിന് അകത്ത് നിന്നുള്ള ആരാധകരുടെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലാണ്. മോഹൻലാൽ ആരാധകർക്കായി പ്രത്യേക മാഷപ്പ് വീഡിയോയും തിയേറ്ററിൽ പ്രദർശിപ്പിച്ചു. സരയൂ, കൈലാഷ് ഉൾപ്പെടെ നിരവധി സിനിമാതാരങ്ങളും ഈ ഷോയിൽ പങ്കെടുത്തിരുന്നു. ആയിരത്തിന് മേലെ സീറ്റുള്ള തിയേറ്റർ നിറഞ്ഞ സദസിലാണ് ഇന്നലെ പ്രദർശനം ആരംഭിച്ചത്. ഇന്ന് രാവിലെ 7.30 മുതൽ ആണ് രാവണപ്രഭുവിന്റെ ഷോകൾ എല്ലായിടത്തും ആരംഭിക്കുന്നത്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

#Ravanaparabhu #Ravanaparabhu4K Re-Release pic.twitter.com/YFXjzk8vow

മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം, ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം - പി സുകുമാർ. പി ആർ ഓ ഐശ്വര്യ രാജ്.

#Ravanaparabhu re-release Kavitha going bonkers for special video by Mohanlal Fans Ernakulam 🔥🔥🔥FESTIVAL MOOD 🔥 pic.twitter.com/rFgbdprtXK

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Content Highlights: Ravanaprabhu special show celebration by mohanlal fans

To advertise here,contact us