സൂപ്പർഹിറ്റ് ചിത്രം 'ദസറ'ക്ക് ശേഷം നടൻ നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാരഡൈസ്.നാച്ചുറൽ സ്റ്റാർ നാനിയുടെ സെൻസേഷണൽ ലുക്ക് 'ജഡേല' ക്ക് കിട്ടിയ ശ്രദ്ധ അടങ്ങുന്നതിന് മുൻപ് തന്നെ, വില്ലൻ ആയി സീനിയർ താരം മോഹൻ ബാബുവിന്റെ വിൻറ്റേജ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ശിക്കാഞ്ച മാലിക്' ആയി മോഹൻ ബാബു എത്തുമ്പോൾ സിനിമയുടെ താര മൂല്യവും കുതിച്ചുയരുകയാണ്.
ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹൻ ബാബുവിന് അതി ശക്തനായ വില്ലൻ വേഷം കിട്ടിയതിന്റെ ആവേശമുണ്ട്. തനിക്ക് വേണ്ടി എഴുതിയ ഈ കഥാപാത്രത്തിന്റെ ഫാൻ ആയി മാറി എന്നാണ് മോഹൻ ബാബു ഡയറക്ടർ ശ്രീകാന്ത് ഒഡെലയെ അറിയിച്ചത്. ശിക്കാഞ്ച മാലിക് എന്ന പ്രതി നായകന്റെ രൂപവും മോഹൻ ബാബു എന്ന സീനിയർ ആക്ടർനോട് നീതി പുലർത്തുന്നതാണ്. ഡയലോഗ് കിംഗ് എന്ന വിളിപ്പേരിന് നീതി പുലർത്തുന്ന മാനറിസ്സവും സ്റ്റൈലും ഉറപ്പു നൽകുന്നുണ്ട് ഈ കഥാപാത്രം. ഈ സിനിമയിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഒരു വേഷവും ഇതാവും.
2026 മാർച്ച് 26 നു എട്ടു ഭാഷകളിൽ ആയി ഒരു പാൻ വേൾഡ് റീലിസ് ന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യൻ സിനിമയെ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന റിലീസ് ആയിരിക്കും ഈ സിനിമ. 1980-കളിലെ സെക്കന്ദരാബാദിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ, ഗ്യാങ്സ്റ്റര് നേതാവായാണ് നാനി എത്തുന്നതെന്നാണ് സൂചന. അവഗണിക്കപ്പെട്ട ഒരു ജനതക്കുവേണ്ടി പോരാടുന്ന നായക കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്. സാമൂഹികപരമായ മുൻവിധികളെക്കുറിച്ചുള്ള ഒരു വിലയിരുത്തലായിരിക്കും സിനിമയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ദി പാരഡൈസ്' എന്ന പേര് സിനിമയുടെ കഥയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ചിത്രം ഒരു 'റൈസ്-ടു-പവർ' ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ബോളിവുഡ് താരം രാഘവ് ജുയാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'കിൽ' എന്ന സിനിമയിലെ രാഘവിൻ്റെ പ്രകടനം കണ്ടപ്പോൾ തന്നെ ഒരു ക്രൂരനായ കഥാപാത്രത്തിന് അദ്ദേഹം ഏറ്റവും അനുയോജ്യനാണെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടെന്ന് സംവിധായകൻ ശ്രീകാന്ത് ഒഡേല ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ കഥാപാത്രം നാനിയുടെ നായക കഥാപാത്രത്തിന് ഒരു വലിയ വെല്ലുവിളിയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
അനിരുദ്ധ് രവിചന്ദർ സംഗീതവും, ജി കെ വിഷ്ണു ഛായാഗ്രഹണവും, നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു. സുധാകർ ചെറുകുരിയുടെ ഉടമസ്ഥതയിലുള്ള ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 2026 മാർച്ച് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും 'ദി പാരഡൈസ്'. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുന്നത്. പി ആർ ഒ : ശബരി.
Content Highlights: Mohan Babu's first look from Paradise is out