'കഴിഞ്ഞാഴ്ച ശരിക്കും പൊലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിങ് ജീപ്പിൽ, മനുഷ്യന്റെ ഓരോരോ യോഗം!'; റീലുമായി ബൈജു

'ഇടിനാശം വെള്ളപ്പൊക്കം' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ബൈജു വീഡിയോ പങ്കുവെച്ചത്

dot image

നടൻ ബൈജു സന്തോഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച റീൽ ശ്രദ്ധ നേടുന്നു. സിനിമാ സെറ്റില്‍ പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോയാണ് നടന്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം വാഹനാപകടവുമായി ബന്ധപ്പെട്ട് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പുതിയ വീഡിയോ.

'കഴിഞ്ഞ ഞായറാഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പില്‍ കയറി, ഈ ‍ഞായറാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജീപ്പിലാണ്. മനുഷ്യന്‍റ ഓരോരോ യോഗം. എന്തു ചെയ്യാന്‍ പറ്റും’, എന്ന് ബെെജു വീഡിയോയിൽ പറയുന്നതും കേൾക്കാം. 'ഇടിനാശം വെള്ളപ്പൊക്കം' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ബൈജു വീഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ബെെജു ഓടിച്ചിരുന്ന വാഹനം ഒരു സ്കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ബൈജുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി നടൻ രംഗത്തെത്തുകയും ചെയ്‌തിരുന്നു. വാഹനത്തിന്റെ ഫ്രന്റ് ടയർ പഞ്ചറായതിനെ തുടർന്നാണ് അപകടമുണ്ടായത് എന്നും താൻ മദ്യപിച്ചിരുന്നില്ല എന്നും നടൻ പറഞ്ഞിരുന്നു. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണ്. തന്നിൽ നിന്ന് അഹങ്കാരം നിറഞ്ഞ സംസാരമുണ്ടായതായി ആർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും നടൻ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.

Content Highlights: Actor Baiju new Reel after the arrest gone viral

dot image
To advertise here,contact us
dot image