'മജീഷ്യൻ പണി തുടങ്ങിക്കഴിഞ്ഞു'; വിജയ് ചിത്രം ഗോട്ടിന്റെ പുതിയ അപ്ഡേഷൻ ഇതാ

ചിത്രത്തിനൊപ്പം ഹാഷ്ടാഗ് ദ ഗോട്ട് എന്നും കുറിച്ചിട്ടുണ്ട് വെങ്കട് പ്രഭു

dot image

ദളപതി ആരാധകർക്ക് ആവേശം നൽകിക്കൊണ്ട് പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു. വിജയ് നായകനാകുന്ന 'ദ ഗോട്ടി'നെ കുറിച്ചുള്ള പുതിയ അപ്ഡേഷനാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെങ്കട് പങ്കുവെച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജ മ്യൂസിക് ലാബിൽ ഇരുന്ന് ജോലി ചെയ്യുന്ന ഫോട്ടോയാണ് സംവിധായകൻ സ്റ്റോറിയാക്കിയിരിക്കുന്നത്.

യുവനെ മെൻഷൻ ചെയ്തുകൊണ്ട് 'മജീഷ്യൻ പണി തുടങ്ങി' എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്. ചിത്രത്തിനൊപ്പം ഹാഷ്ടാഗ് ദ ഗോട്ട് എന്നും കുറിച്ചിട്ടുണ്ട് വെങ്കട് പ്രഭു. ഈ സ്റ്റോറി യുവൻ ശങ്കർ രാജയും തന്റെ സ്റ്റോറിയാക്കി ഷെയർ ചെയ്തിട്ടുണ്ട്. ദ ഗോട്ടിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ബാക് ഗ്രൌണ്ട് സ്കോര്‍ മേക്കിങ്ങാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

സിനിമയുടെ എല്ലാ ടെക്നിക്കൽ ജോലികളും പൂർത്തിയാക്കി ഈ വർഷം സെപ്തംബർ അഞ്ചിന് സിനിമ തിയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം. വിജയ്‍യും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഇതിനകം നേടിയിട്ടുള്ള ചിത്രവുമാണ് ഗോട്ട്. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ജയറാമും പ്രധാന താരമാകുന്നുണ്ട്.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ഒരു കരാര്‍ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാര്‍ പ്രകാരവുമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image