മമ്മൂക്കയുടെ ഇടിയിൽ ബുക്ക് മൈ ഷോ വരെ കുലുങ്ങി; ടർബോയ്ക്ക് 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്

ടർബോയ്ക്ക് ആദ്യദിനം 224 എക്സ്ട്രാ ഷോകളാണ് ലഭിച്ചത്

dot image

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' ആദ്യദിനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തിയേറ്ററുകളിൽ തീ പടർത്തിയിരിക്കുകയാണ് എന്ന് തെളിയിക്കുന്ന അപ്ഡേറ്റാണ് ഇപ്പോൾ വരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ 142.41K ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിലാണ് തൊട്ടുപിന്നിലുള്ളത്. 59.49K ടിക്കറ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ വിറ്റുപോയത്.

ടർബോയ്ക്ക് ആദ്യദിനം 224 എക്സ്ട്രാ ഷോകളാണ് ലഭിച്ചത്. എറണാകുളം ജില്ലയിൽ 40ലധികം ഷോകളാണ് വിവിധ തിയേറ്ററുകളിലായി ചാർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാർട്ട് ചെയ്തിരുന്നു. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

ഇടിയോടിടി... ഇത് 'മമ്മൂട്ടിയുടെ പള്ളിപ്പെരുന്നാൾ, ഒപ്പം ടെററായി രാജ് ബി ഷെട്ടിയും, ടർബോ റിവ്യൂ

രണ്ട് മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

'വെട്രിവേൽ ഷണ്മുഖ സുന്ദരം', ഇവനാണ് വില്ലൻ; രാജ് ബി ഷെട്ടിയ്ക്ക് സ്വാഗതം

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'.

dot image
To advertise here,contact us
dot image