രജിഷ വിജയൻ പ്രണയത്തിലോ? ഛായാഗ്രാഹകൻ ടോബിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു; ചർച്ചയാക്കി സോഷ്യൽ മീഡിയ

അഹാന കൃഷ്ണ, നിൽജ കെ ബേബി, നിരഞ്ജന അനൂപ്, മമിത ബൈജു, തിരക്കഥാകൃത്തും നിർമ്മാതാവുമായ രാഹുൽ റിജി നായർ, നൂറിൻ ഷെറിഫ് തുടങ്ങിയവരും കമന്റിലൂടെ ആശംസകളറിയിച്ചിട്ടുണ്ട്

dot image

ഛായാഗ്രാഹകൻ ടോബിൻ തോമസിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. നടി രജിഷ വിജയനുമൊത്തുള്ള ചിത്രത്തിനൊപ്പം ടോബിൻ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

1461 ദിവസങ്ങൾ, സൂര്യനുചുറ്റും മറ്റൊരു യാത്രയ്ക്കായി എണ്ണുന്നു. കൂടുതൽ സ്നേഹവും ചിരിയും അന്യോന്യമുള്ള വിചിത്രതകളും എന്നാണ് ടോബിൻ കുറിച്ചത്. പോസ്റ്റിന് താഴെ, 'അനന്തമായ സ്നേഹത്തെ നോക്കിക്കാണുന്നു' (1461 = 30 x ? + 1 x ? - 1 x ? - 2 x ? Looking for ♾️ ♥️) എന്ന് രജിഷയും പ്രതികരിച്ചിട്ടുണ്ട്.

സൈനിക വേഷത്തിൽ ചുംബിച്ചു; ഫൈറ്ററിന് വ്യോമസേന ഓഫീസറുടെ വക്കീൽ നോട്ടീസ്

അഹാന കൃഷ്ണ, നിൽജ കെ ബേബി, നിരഞ്ജന അനൂപ്, മമിത ബൈജു, തിരക്കഥാകൃത്തും നിർമ്മാതാവുമായ രാഹുൽ റിജി നായർ, നൂറിൻ ഷെറിഫ് തുടങ്ങിയവരും കമന്റിലൂടെ ആശംസകളിറിയിച്ചിട്ടുണ്ട്. 'സ്റ്റാൻഡ് അപ്പ്', 'ഘോ ഘോ', 'ലവ്ഫുളി യുവേഴ്സ് വേദ' തുടങ്ങിയ രജിഷ നായികയായ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ടോബിൻ തോമസാണ്.

dot image
To advertise here,contact us
dot image