World Campus Connect എക്സ്പോ കൊല്ലത്തേക്ക്; ഇനി ദിവസങ്ങള്‍ മാത്രം

ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന World Campus Connect എക്സ്പോ

വിദേശപഠനം എന്ന ആഗ്രഹം വെറുമൊരു സ്വപ്നമായി മാത്രം തുടരുകയാണോ? വിദേശ പഠനത്തെ കുറിച്ചുള്ള വിശദാംസങ്ങൾ അറിയാൻ സാധിക്കാതെ ആശങ്കയിലാണോ? എങ്കിൽ ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന World Campus Connect എന്ന സ്റ്റഡി അബ്രോഡ് എക്സ്പോ മെയ് 24 കൊല്ലം, ഹോട്ടൽ സീ പാലസിൽ സംഘടിപ്പിക്കുന്നുണ്ട്.

+2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് World Campus Connect എന്ന സ്‌പോയിൽ പങ്കെടുക്കാവുന്നതാണ്. മെയ് ആദ്യ വാരം മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം പ്രസ്തുത എക്സ്പോ നടന്നിരുന്നു. ധാരാളം വിദ്യാർത്ഥികളും മാതാപിതാക്കളും എക്സ്പോയിൽ പങ്കെടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തിരുന്നു.

വിദേശ പഠനവുമായി ബന്ധപ്പെട്ടുള്ള ഏതൊരു സംശയവും ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസിലെ എക്സ്പെർട്സ് കൃത്യതയോടും വ്യക്തതയോടും കൂടി നലകുന്നതാണ്. കൂടാതെ വിദേശ യൂണിവേഴ്സിറ്റികളുടെ പ്രതിനിധി സാന്നിധ്യവും എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്. പ്രവേശന നടപടികൾ, മികച്ച കോഴ്‌സുകൾക്കുള്ള യൂണിവേഴ്സിറ്റികൾ, IELTS നിർബന്ധമില്ലാത്ത രാജ്യങ്ങൾ, ട്യൂഷൻ ഫീ ഇല്ലാത്തതോ ഇളവുകൾ ഉള്ളതോ ആയ യൂണിവേഴ്സിറ്റികൾ/രാജ്യങ്ങൾ, part-time ജോലി സാധ്യത, stay-back പോളിസികൾ, പഠന ശേഷം മികച്ച career നേടാനുള്ള സഹായങ്ങൾ, PR, spouse visa തുടങ്ങി വിദേശ പഠനവുമായി ബന്ധപ്പെട്ടുള്ള A to Z കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ അവബോധം World Campus Connect എക്സ്പോയിൽ നിന്ന് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ലഭിക്കും എന്നത് തീർച്ചയാണ്.

വിദേശ പഠനവുമായി ബന്ധപ്പെട്ട് 21 വർഷത്തെ സേവന പരിചയമുള്ള സ്ഥാപനമാണ് ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ്. 60 ഓളം രാജ്യങ്ങളിലായി 20,000ൽ അധികം യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസിന്റെ സേവനത്തിലൂടെ ലഭ്യമാകുന്നത്. കേരളത്തിന്റെ മറ്റ് ഇടങ്ങളിൽ വെച്ച്‌ നടത്തിയ World Campus Connect എക്സ്പോയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് മെയ് 24 കൊല്ലം, ഹോട്ടൽ സീ പാലസിൽ സംഘടിപ്പിച്ചിട്ടുള്ള എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്.

എക്സ്പോയിൽ പങ്കെടുക്കാൻ ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്‌സൈറ്റിൽ നിന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlight: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad.

To advertise here,contact us