കോട്ടയം : കോട്ടയത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കെ ഇ കോളേജിലെ വിദ്യാര്‍ഥികള്‍ പുലരിക്കുന്ന് സ്റ്റാര്‍സ് കോളേജിലെ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായാണ് പരാതി.
രണ്ടു വിദ്യാര്‍ഥികളെ ഹെല്‍മറ്റ് കൊണ്ട് അടക്കം അതിക്രൂരമായി മര്‍ദ്ദിക്കുന്നതും കയ്യും കാലും വെട്ടുയെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ റിപ്പോര്‍ട്ടറിന് ലഭിച്ചു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight : Complaint filed alleging that SFI activists assaulted KSU activists in a group