കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ച നിലയില്‍

ജീവനക്കാരുടെ വിശ്രമമുറിക്ക് പുറത്തുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടെത്തിയത്

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ വിശ്രമമുറിക്ക് പുറത്തുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

2025ല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) നടത്തിയ പണിമുടക്കിനിടെ ബസ് തകരാറിലായ സംഭവത്തില്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്താണ് സര്‍വീസില്‍ തിരിച്ചെടുത്തത്.

ഈ സംഭവത്തില്‍ ബാബു ഏറെ മാനസിക പ്രയാസം നേരിട്ടിരുന്നതായാണ് സഹപ്രവര്‍ത്തകന്‍ പറയുന്നത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ശമ്പളമില്ലാതിരുന്നത് കുടുംബത്തെ ആകെ തളര്‍ത്തിരുന്നു. ബാബുവിന് രണ്ട് മക്കളാണ്. ഭാര്യക്കാണ് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. ഇക്കഴിഞ്ഞ ഇടയ്ക്ക് ബാബുവിന് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. ഒരു മാസത്തോളം ചികിത്സയിലായിരുന്നുവെന്നും സഹപ്രവര്‍ത്തകന്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാബു ജീവനൊടുക്കിയതാണെന്നാണ് പൊലീസ് പറയുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- A KSRTC employee was found dead in Kottarakkara

To advertise here,contact us