ക്രെഡിറ്റ് ഹിസ്റ്ററിയോ സിബില്‍ സ്കോറോ ഇല്ലാത്തതിനാല്‍ പലര്‍ക്കും ആദ്യമായി ലോണ്‍ നേടുന്നത് വലിയ വെല്ലുവിളിയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ബാങ്കുകളും എന്‍ബിഎഫ്സികളും ഫിന്‍ടെക് പ്ലാറ്റ്ഫോമുകളും ആദ്യമായി വായ്പ എടുക്കുന്നവര്‍ക്കായി (ഫസ്റ്റ് ടൈം ബോറോവേഴ്സ്) പ്രത്യേക രീതിയില്‍ അപേക്ഷകള്‍ വിലയിരുത്തുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ഥിരമായ വരുമാനവും ശരിയായ രേഖകളും ഉണ്ടെങ്കില്‍ സിബില്‍ സ്കോര്‍ ഇല്ലാതെയും ലോണ്‍ ലഭിക്കാനുള്ള സാധ്യത ഉയരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സാധാരണയായി ബാങ്കുകള്‍ വായ്പ അനുവദിക്കുമ്പോള്‍ അപേക്ഷകന്റെ സിബില്‍ സ്കോര്‍ പരിശോധിക്കും. എന്നാല്‍ ആദ്യമായി വായ്പ എടുക്കുന്നവര്‍ക്കു ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തതിനാല്‍, ബാങ്കുകള്‍ മറ്റ് സാമ്പത്തിക വിവരങ്ങള്‍ അടിസ്ഥാനമാക്കി തീരുമാനമെടുക്കും. ജോലി സ്ഥിരത, മാസവരുമാനം, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, നികുതി രേഖകള്‍, ഇഎംഐ ബാധ്യതകള്‍ എന്നിവയാണ് പ്രധാനമായി പരിശോധിക്കുന്നത്.
ആദ്യ ലോണ്‍ ലഭിക്കാന്‍ സഹായകമായ ചില മാര്‍ഗങ്ങള്‍:
ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമുകളും എന്‍ബിഎഫ്സികളും ഇപ്പോള്‍ ക്രെഡിറ്റ് സ്കോറിന് പുറമെ മറ്റ് വിവരങ്ങള്‍ ഉപയോഗിച്ചും അപേക്ഷകരെ വിലയിരുത്തുന്നുണ്ട്. ബാങ്ക് ഇടപാടുകള്‍, ശമ്പളം, തൊഴില്‍ സ്ഥിരത, യുപിഐ ഉപയോഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുമാണ് ചില ഫിന്‍ടെക് കമ്പനികള്‍ ലോണ്‍ അനുവദിക്കുന്നത്.
സിബില്‍ സ്കോര്‍ ഇല്ലാത്തവര്‍ക്ക് ആദ്യം ചെറിയ വായ്പ എടുത്ത് കൃത്യമായി തിരിച്ചടക്കുന്നത് ഭാവിയില്‍ നല്ല ക്രെഡിറ്റ് പ്രൊഫൈല്‍ രൂപപ്പെടുത്താന്‍ സഹായിക്കും. കൃത്യസമയത്ത് ഇഎംഐ പേയ്മെന്റുകള്‍ തുടരുകയാണെങ്കില്‍ പിന്നീട് വലിയ വായ്പകള്‍ കുറഞ്ഞ പലിശനിരക്കില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും.
Content Highlights: No CIBIL Score? How To Get Your First Loan Approved Without Credit History - India's credit ecosystem runs heavily on data. A high credit score tells lenders that a borrower repays on time and manages debt responsibly.