സാധാരണക്കാരായ വീട്ടമ്മമാർ ഇനി 'സ്വപ്നത്തേരിൽ'; ആകാശയാത്ര ഒരുക്കി മണിരത്ന ഗ്രൂപ്പ്

മണിരത്ന ഗ്രൂപ്പിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'സ്ത്രീരത്ന'യിലൂടെയാണ് ആകാശയാത്ര ഒരുക്കിയത്.

സാധാരണക്കാരായ വീട്ടമ്മമാരുടെ ആകാശയാത്ര എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് മണിരത്ന ഗ്രൂപ്പ്. 'സ്ത്രീരത്ന' എന്ന ഗ്രൂപ്പിന്റെ സ്ത്രീ ശാക്തീകരണ പദ്ധതി വഴിയാണ് വിമാനയാത്ര സജ്ജീകരിച്ചിരിക്കുന്നത്. 'സ്വപ്നത്തേരിൽ' എന്ന പേരിലാണ് ഈ ഉദ്യമം നടപ്പിലാക്കിയത്. 'സ്വപ്നത്തേരിൽ' എന്ന പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കപ്പെട്ട വീട്ടമ്മമാർക്കാണ് സൗജന്യ വിമാനയാത്ര സംഘടിപ്പിച്ചത്.

പദ്ധതിയുടെ ഭാഗമായി നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്കുള്ള യാത്രാ ടിക്കറ്റുകൾ മണിരത്ന ഗ്രൂപ്പ് ചെയർമാൻ എസ് വി മണികണ്ഠൻ, മാനേജിംഗ് ഡയറക്ടർ ധന്യ മണികണ്ഠൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് മണിരത്ന ഗ്രൂപ്പ് നടപ്പിലാക്കുന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായാണ് ഈ വിമാനയാത്ര സംഘടിപ്പിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് മണിരത്ന ഗ്രൂപ്പ്.

Content Highlights: Moneyratna Group's 'Swapnatheril' project provides free flight travel for housewives.

To advertise here,contact us