സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും, പവന് (8 ഗ്രാം) 360 രൂപ കുറഞ്ഞ് 91,720 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില താഴേക്ക് പതിക്കുന്നത് വിവാഹ ആവശ്യക്കാർക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഈ മാസം അഞ്ചാം തീയതിയും ആറാം തീയതിയും രേഖപ്പെടുത്തിയ ഗ്രാമിന് 13,385 രൂപയായിരുന്നു (പവന് 1,07,080 രൂപ) നവംബറിലെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടങ്ങൾ തുടരുകയും കഴിഞ്ഞ ഒരാഴ്ചയായി വില തുടർച്ചയായി ഇടിയുകയുമാണ്. ഇന്നലെ ഗ്രാമിന് 11,510 രൂപയും പവന് 92,080 രൂപയുമായിരുന്നു നിരക്ക്. ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് നോക്കുമ്പോൾ പവന് 15,360 രൂപയുടെ കുറവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.
സ്വർണത്തിന് പിന്നാലെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 174.90 രൂപയും കിലോഗ്രാമിന് 1,74,900 രൂപയുമാണ് ഇന്നത്തെ വിപണി വില. ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണവിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും കൂടി നൽകേണ്ടി വരുമെങ്കിലും, അടിസ്ഥാന വിലയിലുണ്ടായ ഈ വലിയ ഇടിവ് ജ്വല്ലറികളിൽ തിരക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളർ മൂല്യത്തിലെ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിൽ വില കുറയാൻ പ്രധാന കാരണമായതെന്ന് വിലയിരുത്തുന്നു. ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ വരും ദിവസങ്ങളിലും കേരളത്തിലെ വിപണിയെ സ്വാധീനിക്കും. വില ഇനിയും കുറയുമോ അതോ തിരിച്ചു കയറുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകരും സാധാരണക്കാരായ ഉപഭോക്താക്കളും.
Content Highlights: Kerala gold prices declined by ₹45 per gram and ₹360 per sovereign (8 grams). 22-carat gold is now priced at ₹11,465 per gram and ₹91,720 per sovereign.