ഒരേയൊരു സെറ്റിംഗ് മാറ്റിയാല്‍ മതി ഗൂഗിള്‍ സ്റ്റോറേജ് വര്‍ധിക്കും

ഗൂഗിള്‍ സ്റ്റോറേജ് വേഗത്തില്‍ നിറയുന്നത് പലര്‍ക്കും ഒരു ബുദ്ധിമുട്ടാണ്. ഫോട്ടോകളും വീഡിയോകളും മറ്റ് ഡോക്യുമെന്റുകളും ഒഴിവാക്കാതെതന്നെ എങ്ങനെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം എന്നറിയാം

ഒരേയൊരു സെറ്റിംഗ് മാറ്റിയാല്‍ മതി ഗൂഗിള്‍ സ്റ്റോറേജ് വര്‍ധിക്കും
dot image

എല്ലാവരും സ്മാര്‍ട്ട്ഫോണുകളില്‍ ഫോട്ടോകള്‍, വീഡിയോകള്‍, പ്രധാനപ്പെട്ട രേഖകള്‍ എന്നിവയെല്ലാം സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഗൂഗിള്‍ സ്റ്റോറേജ് വേഗത്തില്‍ നിറയുന്നതിന് കാരണമാകുന്നു. എന്നാല്‍ ചില സെറ്റിംഗ് മാറ്റിയാല്‍ സ്റ്റോറേജ് നിറയുന്നതുകൊണ്ടുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

15GB സൗജന്യ സംഭരണം

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സാധാരണയായി 15GB സൗജന്യ സംഭരണം മാത്രമേ ലഭിക്കൂ. ഈ സംഭരണം ഗൂഗിള്‍ ഡ്രൈവിന് മാത്രമുള്ളതല്ല. മറിച്ച് ജീ-മെയില്‍, ഗൂഗിള്‍ ഫോട്ടാസ്, മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ എന്നിവയ്ക്കിടയിലും പങ്കിടുന്നു.ഫോണ്‍ ബാക്കപ്പുകളും ഈ സ്റ്റോറേജില്‍ ഇടം പിടിച്ചേക്കാം. ഫോട്ടോകളും വീഡിയോകളും സ്ഥിരമായി ബാക്കപ്പ് ചെയ്യുകയാണെങ്കില്‍ കാലക്രമേണ സ്റ്റോറേജ് നിറയാന്‍ തുടങ്ങും. നിങ്ങള്‍ക്ക് പഴയ ഡാറ്റ ഇല്ലാതാക്കേണ്ടി വരികയും ചെയ്‌തേക്കാം. അതല്ലെങ്കില്‍ പണമടച്ചുള്ള സ്റ്റോറേജ് പ്ലാനിലേക്ക് മാറേണ്ടി വരികയും ചെയ്യാം.

Google storage

ഒരേ ഫോട്ടോ രണ്ടുതവണ ബാക്കപ്പ് ചെയ്യാന്‍ കഴിയും

വാട്്സ്ആപ്പ് അതിന്റെ ഡാറ്റ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുമ്പോള്‍ ഗൂഗിള്‍ ഫോട്ടോസ് ഫോണിലെ വാട്ട്സ്ആപ്പ് മീഡിയ ഫോള്‍ഡറില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യുന്നു. തല്‍ഫലമായി ഒരേ ഫോട്ടോയോ വീഡിയോയോ രണ്ട് വ്യത്യസ്ത ക്ലൗഡ് ലൊക്കേഷനുകളില്‍ സൂക്ഷിക്കാന്‍ കഴിയും. ഇത് ഗൂഗിള്‍ സ്റ്റോറേജിനെ നേരിട്ട് ബാധിക്കും.

ഗൂഗിള്‍ ഫോട്ടോസില്‍ ഫോള്‍ഡര്‍ ബാക്കപ്പ് പരിശോധിക്കുക

ഈ പ്രശ്‌നം ഒഴിവാക്കാനുള്ള ഒരു എളുപ്പ മാര്‍ഗം ഗൂഗിള്‍ ഫോട്ടോസിലേക്ക് പോയി ഏതൊക്കെ ഫോള്‍ഡറുകളാണ് ബാക്കപ്പ് ചെയ്യുന്നതെന്ന് പരിശോധിക്കുക എന്നതാണ്. വാട്‌സ്ആപ്പില്‍ നിന്നോ മറ്റേതെങ്കിലും മെസേജിംഗ് ആപ്പില്‍ നിന്നോ ഉള്ള മീഡിയ ഇതിനകം തന്നെ സ്വന്തം ബാക്കപ്പ് സിസ്റ്റത്തില്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫോള്‍ഡറിനുള്ള ഗൂഗിള്‍ ഫോട്ടോസ് ബാക്കപ്പ് പ്രവര്‍ത്തനരഹിതമാക്കണം. ഇത് ഭാവിയില്‍ ഫോട്ടോകളുടെയും വീഡിയോകളുടെയും ഡ്യൂപ്ലിക്കേറ്റ് ബാക്കപ്പുകള്‍ സൃഷ്ടിക്കപ്പെടുന്നത് തടയും. എങ്കിലും ബാക്കപ്പുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് മാത്രം പോര. ഗൂഗിള്‍ ഫോട്ടോസിലേക്ക് ഇതിനകം അപ്ലോഡ് ചെയ്ത പഴയ ഫയലുകളും പ്രത്യേകം ഇല്ലാതാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് ക്ലൗഡ് സ്റ്റോറേജിലെ അധികമുള്ള സ്ഥലം ശൂന്യമാക്കാന്‍ സഹായിക്കും.

Google storage

ആവശ്യമില്ലാത്ത ഫോട്ടോകളും വീഡിയോകളും ഇല്ലാതാക്കുക

മെസേജിംഗ് ആപ്പുകളിലൂടെ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കേണ്ട ആവശ്യമില്ല. മീമുകള്‍, GIF-കള്‍, ഫോര്‍വേഡ് ചെയ്തുവരുന്ന വീഡിയോകള്‍, ഗ്രൂപ്പ് ചാറ്റുകളിലെ ഉപയോഗശൂന്യമായ ഫോട്ടോകള്‍ എന്നിവയെല്ലാം വളരെ പെട്ടെന്ന് തന്നെ കൂടുതല്‍ സ്‌റ്റോറേജ് എടുക്കും. അതിനാല്‍ അത്യാവശ്യ ഫയലുകള്‍ സൂക്ഷിച്ച ശേഷം മീഡിയ ഇല്ലാതാക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. ഇത് ഇന്റേണല്‍ സ്റ്റോറേജും ക്ലൗഡ് സ്റ്റോറേജും ലാഭിക്കും.

Google storage

ആപ്പ് ബാക്കപ്പുകളും ശ്രദ്ധിക്കുക

ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഗൂഗിള്‍ സ്റ്റോറേജ് ഇല്ലാതാക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിവിധ ആപ്പുകളില്‍ നിന്നുള്ള ഡാറ്റയും ബാക്കപ്പ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയിഡിന്റെ സെറ്റിംഗ്‌സിലെ ഗൂഗിള്‍ സെക്ഷനിലെ ബാക്കപ്പ് ഓപ്ഷന്‍ നോക്കി ഏതൊക്കെ ആപ്പുകളാണ് ഇത്തരത്തില്‍ ഫോട്ടോയും വീഡിയോയും പോലുള്ള ഡാറ്റ സേവ് ചെയ്തുവയ്ക്കുന്നതെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. ഗൂഗിള്‍ വണ്‍ ആപ്പ് വഴിയും ബാക്കപ്പ് വിവരങ്ങള്‍ കാണാന്‍ കഴിയും.

Content Highlights :Many people find it troublesome when their Google storage fills up quickly. Here is how you can increase your storage without deleting photos, videos, or other documents.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image