

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു. 13 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണെന്നും എന്നെ അത് വളരെയധികം പേടിപ്പെടുത്തിയ കാര്യമാണ് ഹോസ്പിറ്റലിൽ നടന്നിരിക്കുന്നതെന്നും അല്‍ഷിഫ പറഞ്ഞു.
പലരും നിങ്ങളുടെ ഇമോഷൻസ്, ഫ്രസ്ട്രേഷൻ, ട്രോമാസ് എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവെച്ചിട്ടുള്ളവർ ആയിരിക്കാം. ഇത് തരുന്നത് വളരെ നൈമിഷികമായ ഒരു റിലീഫ് മാത്രമാണ്. നിങ്ങൾ എന്തെങ്കിലും ഒരു കാര്യം പോയി ഷെയർ ചെയ്യുമ്പോൾ ചാറ്റ്ജിപിടി അതിനെയെല്ലാം വാലിഡേറ്റ് ചെയ്തു വിടുകയാണ് ചെയ്യുക. അതിൽ നിന്ന് നിങ്ങൾക്ക് കുറച്ച് റിലീഫ് കിട്ടുമെന്നും എന്നാൽ ഇതിന്റെ റിസ്ക് എത്രത്തോളമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്നും അല്‍ഷിഫ പറഞ്ഞു. മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലരും സാങ്കേതിക ലോകത്തിൻ്റെ പുറമേ പോകുന്ന കാലത്ത് അല്‍ഷിഫ പറയുന്ന വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്.
അല്‍ഷിഫയുടെ വാക്കുകള്‍
ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു. അതുകൊണ്ട് ഞാന്‍ ചെയ്തു. 13 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണ്. എന്നെ വളരെയധികം പേടിപ്പെടുത്തിയ കാര്യമാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ നടന്നത്. ഇത് കാണുന്ന പലരും നിങ്ങളുടെ ഇമോഷൻസ്, ഫ്രസ്ട്രേഷൻ, ട്രോമാസ് എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവെച്ചിട്ടുള്ളവർ ആയിരിക്കാം. ഇതിന്റെ റിസ്ക് എത്രത്തോളമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇത് തരുന്നത് വളരെ നൈമിഷികമായ ഒരു റിലീഫ് മാത്രമാണ്. നിങ്ങൾ എന്തെങ്കിലും ഒരു കാര്യം പോയി ഷെയർ ചെയ്യുമ്പോൾ ചാറ്റ് ജിപിറ്റി അതിനെയെല്ലാം വാലിഡേറ്റ് ചെയ്തു വിടുകയാണ് ചെയ്യുക. അതിൽ നിന്ന് നിങ്ങൾക്ക് കുറച്ച് റിലീഫ് കിട്ടും.
നമ്മുടെ എല്ലാ ഇമോഷൻസും വാലിഡേറ്റ് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് അല്ല. ചലഞ്ച് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് കൂടി മനുഷ്യന്മാർക്കുണ്ട്.ഹോമിസൈഡൽ ആൻഡ് സൂയിസൈഡൽ ടെൻഡൻസിസൊക്കെ ചലഞ്ച് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് ആണ്. ആ ചലഞ്ചിങ് ചാറ്റ് ജിപിടിയില്‍ നടക്കുന്നില്ല. അങ്ങനെ നമ്മൾ പതിയെ പതിയെ ഇമോഷണലി ഡിപെൻഡന്റന്റായി പോകും.
രണ്ടാമത്തെ കാര്യം നമ്മൾ വിചാരിക്കുന്നത് ഞാൻ ഷെയർ ചെയ്യുന്നതെല്ലാം മറ്റാര്‍ക്കും മനസിലാകുന്നില്ലെങ്കിലും ചാറ്റ്ജിപിടിക്ക് മനസിലാകുന്നുണ്ട് എന്നാണ്. ഇറ്റ് ഈസ് മിമിക്കിങ് എംപതി. മിമിക്കിങ്, അല്ലാതെ അതിന് എംപതി ഇല്ല. നിങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നോ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്നോ അതിന് മനസിലാക്കാന്‍ കഴിയില്ല. അത് നമ്മള് തിരിച്ചറിയണം.
ഒരിക്കലും ചാറ്റ്ജിപിടി മനുഷ്യന് പകരമാകില്ല. മാത്രമല്ല നിങ്ങൾക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒത്തിരി തെറ്റായിട്ടുള്ള വിവരങ്ങള്‍ തരാനായിട്ടുള്ള സാധ്യതയും കൂടുതലാണ്. നമ്മള് അതിനെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണം. നിങ്ങള്‍ക്ക് ഒരുപാട് മാനസികാരോഗ്യ പ്രശ്നങ്ങളുമുണ്ട് പക്ഷേ ആരോടും തുറന്നുപറയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സഹായത്തിനായി ക്വാളിഫൈഡ് പ്രൊഫഷണൽസുണ്ട്. ഇതൊക്കെ മനസിലാക്കിക്കൊണ്ട് മാത്രം ചാറ്റ്ജിപിടിയോട് സംസാരിക്കുക. വിവരങ്ങള്‍ ഷെയർ ചെയ്യുക.
Content Highlight : 'Chat GPT said, I did it'; 13-year-old attempts Death, psychologist later responds