മനുഷ്യനല്ല പക്ഷെ വേദനയെടുക്കും, ചൂടും അറിയാം; റോബോട്ടിക് ചർമം കണ്ടെത്തി ഗവേഷകർ

മറ്റു പരമ്പരാഗത റോബോട്ടിക് ചർമങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവക്ക് ഒന്നിലധികം കോൺടാക്റ്റ് പോയിന്റുകൾ ഒറ്റയടിക്ക് തിരിച്ചറിയാൻ സാധിക്കും

dot image

വാഷിങ്ടൺ: മനുഷ്യ ശരീരത്തിന് സമാനമായ റോബോട്ടിക് ചർമം സൃഷ്ടിച്ച് ശാസ്ത്ര മുന്നേറ്റം നടത്തി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെയും ഗവേഷകർ. ചിലവു കുറഞ്ഞ ജെൽ മെറ്റീരിയൽ കൊണ്ടാണ് ഈ ചർമം നിർമിച്ചിരിക്കുന്നത്. ഇതാണ് റോബോട്ടിനെ സ്പർശനം അറിയാനും ചൂടും തണുപ്പുമൊക്കെ തിരിച്ചറിയാനും സഹായിക്കുന്നത്.


മറ്റു പരമ്പരാഗത റോബോട്ടിക് ചർമങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവക്ക് ഒന്നിലധികം കോൺടാക്റ്റ് പോയിന്റുകൾ ഒറ്റയടിക്ക് തിരിച്ചറിയാൻ സാധിക്കും. ഫ്‌ലെക്സിബിളായ മെറ്റീരിയൽകൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ ഈ ചർമം ഏത് ആകൃതിയിലേക്കും രൂപം മാറ്റാനും സാധിക്കും.

മറ്റു റോബോട്ടുകളെ പോലെ തന്നെ ഇതും ചർമത്തിൽ വിവിധയിടങ്ങളിൽ ഘടിപ്പിച്ച സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ടുതന്നെ മനുഷ്യനു സമാനമായി എല്ലാ സ്പർശനങ്ങളും അറിയാൻ കഴിയും.

മനുഷ്യ ശരീരത്തിന്റേതുപോലെ സെൻസിറ്റീവല്ലെങ്കിലും 86000 മാർഗങ്ങളിലൂടെ വിവിധ സ്പർശനങ്ങൾ അറിയാൻ കഴിയും ഈ റോബോട്ടിക് ചർമത്തിന്. ഓട്ടോമോട്ടീവ്, ദുരന്ത നിവാരണ മേഖലകളിൽ ഇത്തരം റോബോട്ടുകൾക്ക് വലിയ സാധ്യതകളാണ് ഗവേഷകർ കാണുന്നത്.

Content Highlights- New Robotic Skin Can Feel Heat, Pain And Pressure Like Human Skin

dot image
To advertise here,contact us
dot image