
കഴിഞ്ഞയാഴ്ച പുറത്തിറക്കിയ മേഴ്സിഡെസ്-മെയ്ബാക്ക് ഇക്യുഎസ് 680 എസ്‌യുവിയുടെ ചുവടുപിടിച്ച് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ ഇക്യുഎസ് എസ്‌യുവി പുറത്തിറക്കി. മേഴ്സിഡെസ്-മെയ്ബാക്ക് ഇക്യുഎസ് 680ൽ നിന്ന് വ്യത്യസ്തമായി, ഇക്യുഎസ് എസ്‌യുവി ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇക്യുഎസ് സെഡാനൊപ്പം മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വെഹിക്കിൾ കൂടിയാണ് ഇക്യുഎസ് എസ്‌യുവി. അമേരിക്കയ്ക്ക് പുറത്ത് ഇക്യുഎസ് എസ്‌യുവി അസംബിൾ ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറിയിരിക്കുകയാണ്.
മേഴ്സിഡെസ്-മെയ്ബാക്ക് ഇക്യുഎസ് 680വിൻ്റെ മൊത്തത്തിലുള്ള രൂപകൽപ്പനയുടെ അതേ പകർപ്പാണ് ഇക്യുഎസ് എസ്‌യുവിയുടേതും. എന്നാൽ കൂടുതൽ സൂക്ഷ്മമായ ഡിസൈൻ സൂചനകൾ ഇക്യുഎസ് എസ്‌യുവിലുണ്ട്. മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പുകളും ഫുൾ വീതിയുള്ള എൽഇഡി ബാറും ഉള്ള ബ്ലാങ്കഡ് ഓഫ് പാനൽ ഉണ്ട്. പിൻഭാഗത്ത് 3D ഫുൾ വിഡ്ത്ത് എൽഇഡി ബാറും മിനുസമാർന്ന ഡിസൈനും ഉണ്ട്.
ഇക്യുഎസ് എസ്‌യുവിയുടെ അകത്ത് MBUX ഹൈപ്പർസ്‌ക്രീൻ സജ്ജീകരിച്ചിട്ടുണ്ട്. ഇത് EQS സെഡാൻ്റേത് പോലെ ഗ്ലാസ് പാനലിനുള്ളിൽ തടസ്സമില്ലാത്ത മൂന്ന് വ്യക്തിഗത ഡിസ്‌പ്ലേകൾ സംയോജിപ്പിക്കുന്നു. സോഫ്റ്റ് ക്ലോസ് ഡോറുകൾ, പുഡിൽ ലാമ്പുകൾ, ബർമെസ്റ്റർ ഓഡിയോ, അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, 11.6 ഇഞ്ച് പിൻസീറ്റ് എൻ്റർടെയ്ൻമെൻ്റ് ഡിസ്‌പ്ലേകൾ, ADAS ലെവൽ 2, രണ്ടാം നിരയിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ എന്നീ ഫീച്ചറുകളും ഇക്യുഎസ് എസ്‌യുവിയിലുണ്ട്.
544bhp ഡ്യുവൽ മോട്ടോറിൻ്റെ കരുത്തോടെ ഇക്യുഎസ് എസ്‌യുവിയിൽ 122kWh ബാറ്ററി പായ്ക്ക് ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് എസ്‌യുവിയെ 4.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 വരെ കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു. ഒറ്റ ചാർജിൽ 809km ദൂരപരിധി ഇക്യുഎസ് എസ്‌യുവിന് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തിയതായാണ് മെഴ്‌സിഡസ് ബെൻസ് അവകാശപ്പെടുന്നത്.
ബിഎംഡബ്ല്യൂ ഐഎക്സ്, ഔഡി ക്യൂ8 ഇ-ട്രോൺ എന്നിവയ്‌ക്കും അതുപോലെ തന്നെ സ്വന്തം കുടുംബത്തിലെ തന്നെ ഇക്യുഇ 500 എസ്‌യുവിനും എതിരാളിയാണ് പുതിയ മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ് എസ്‌യുവി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ1.39 കോടി രൂപ (എക്സ്-ഷോറൂം) ഇതിൻ്റെ വിലയെന്നാണ് റിപ്പോർട്ടുകൾ.