Top

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി യുഎഇ; തീയേറ്ററുകളിലും സ്റ്റേഡിയങ്ങളിലും നിബന്ധനകളോടെ പ്രവേശിക്കാം

പളളികളിലും മറ്റ് ആരാധനാലയങ്ങളിലും സമൂഹിക അകലം ഒരു മീറ്ററായി കുറയ്ക്കും.

15 Feb 2022 2:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി യുഎഇ; തീയേറ്ററുകളിലും സ്റ്റേഡിയങ്ങളിലും നിബന്ധനകളോടെ പ്രവേശിക്കാം
X

‌കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി യുഎഇ. രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദുബായിലെ കൊവിഡ് കേസുകള്‍ ആയിരത്തിനു താഴെക്ക് എത്തിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണ് ദുബായിൽ രേഖപ്പെടുത്തിയത്. വിവാഹങ്ങൾ, തീയേറ്ററുകൾ, സ്റ്റേഡിയങ്ങൾ, മരണാന്തര ചടങ്ങുകൾ എന്നിവക്ക് പങ്കെടുക്കുന്നതിനാണ് ഇളവുകൾ നൽകിയിട്ടുളളത്. പളളികളിലും മറ്റ് ആരാധനാലയങ്ങളിലും സമൂഹിക അകലം ഒരു മീറ്ററായി കുറയ്ക്കും.

ഇളവുകൾ നൽകിയെങ്കിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷം ആരാധന നടത്തുന്നവർക്കിടയിൽ അകലം പാലിക്കുന്ന നടപടി പൂർണമായി ഒഴിവാക്കും. സ്റ്റേഡിയങ്ങളിൽ പ്രവേശിക്കണമെങ്കിൽ എല്ലാ സന്ദർശകരും അവരുടെ അൽ ഹൊസൻ ആപ്പിൽ ​ഗ്രീൻ പാസോ പിസിആർ നെ​ഗറ്റീവ് ഫലമോ ഉണ്ടായിരിക്കണം.

രണ്ടു ഡോസ് വാക്സിൻ എടുക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ബൂസ്റ്റർ ഡോസ് എടുക്കണമെന്നും നിർദേശമുണ്ട്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ അൽ ഹൊസൻ ആപ്പിൽ ​ഗ്രീൻ പാസ് ഉണ്ടായിരിക്കണം. 930 കൊവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ നൂറ് ശതമാനം ജനങ്ങള്‍ക്കും കൊവിഡ് വാക്‌സീന്‍ ഒന്നാം ഡോസ് നല്‍കിയതായും 95 ശതമാനം ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയും വ്യക്തമാക്കി.

STORY HIGHLIGHTS: UAE Gave Concessions on Covid Restrictions; Theaters and Stadium Can Also be Entered with Conditions

Next Story