യുഎഇയിൽ വാരാന്ത്യ അവധി മാറ്റം; ഞായറാഴ്ചകളിൽ അൽ മക്തൂം പാലത്തിലെ ടോൾ ഒഴിവാക്കി
ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന ബ്രിഡ്ജ് തിങ്കളാഴ്ച പുലർച്ച ആറിനാണ് തുറക്കുന്നത്
12 Jan 2022 7:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായ്: പുതിയ വാരാന്ത്യ അവധിയിലേക്ക് രാജ്യം മാറിയതോടെ ദുബായിലെ അൽ മക്തൂം പാലത്തിൽ സാലിക് ടോൾ ഞായറാഴ്ച ഈടാക്കില്ലെന്ന് റോഡ്സ് ആൻറ് ട്രാൻസ്പോർട് അതോറിറ്റി. വെള്ളിയാഴ്ച സാലിക്ക് ഉണ്ടാകും. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സമയവും മാറ്റിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി പത്ത് മുതൽ പുലർച്ച ആറ് വരെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടക്കുക.
ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന ബ്രിഡ്ജ് തിങ്കളാഴ്ച പുലർച്ച ആറിനാണ് തുറക്കുന്നത്. നേരത്തെ വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ച വരെയായിരുന്നു അടച്ചിരുന്നത്. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്ത് അൽ മക്തൂം പാലത്തിൽ സാലിക്ക് ടോൾ ഈടാക്കില്ല.
Next Story