അതിസാഹസികം ഈ യാത്രകൾ, ഇതാ ഇന്ത്യയിലെ അമേസിങ് റോക്ക് ക്ലൈംബിങ് സ്പോട്ടുകൾ

സാഹസികയാത്രകൾ ഇഷ്ടപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ടേ ചില സ്ഥലങ്ങൾ പരിചയപ്പെട്ടാലോ.
അതിസാഹസികം ഈ യാത്രകൾ,  
ഇതാ ഇന്ത്യയിലെ അമേസിങ് റോക്ക് ക്ലൈംബിങ് സ്പോട്ടുകൾ

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. സാധാരണവും അസാധാരണവുമായ യാത്രകൾ തിരഞ്ഞെടുക്കുന്നവരുണ്ട്. ക്ഷമയും കായികക്ഷമതയും ഒത്തുചേരുമ്പോഴാണ് സാഹസികയാത്രകളുണ്ടാകുന്നത്. റോക്ക് ക്ലൈംബിങ് സാഹസികതയാണ്. അതിൽ ശാരീരികവും മാനസികവുമായ വെല്ലുവിളി ഏറെയുണ്ടുതാനും. സാഹസികർ ഇത്തരം പരീക്ഷണങ്ങളിൽ തൽപ്പരരുമാണ്. ഇത്തരത്തിൽ സാഹസികയാത്രകൾ ഇഷ്ടപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ടേ ചില സ്ഥലങ്ങൾ പരിചയപ്പെട്ടാലോ.

സാർ പാസ്

ഹിമാചൽ പ്രദേശിലെ പാർവതി താഴ്‌വരയിലാണ് സാർ പാസ്. കാടുകളും പുൽമേടുകളും മഞ്ഞുമൂടിയ പർവതങ്ങളുമുള്ള ഈ സ്ഥലം പ്രകൃതി സ്‌നേഹികളെയും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ആകർഷിക്കുന്നു. കസോളിൽ നിന്ന് ആരംഭിക്കുന്ന ഒരു ചെറിയ ട്രെക്കിങ്ങോടെ ഈ റോക്ക് ക്ലൈംബിങിന്റെ സാഹസിക യാത്ര ആരംഭിക്കുന്നു. തില ലോത്‌നി, ബിസ്‌കേരി റിഡ്ജ് എന്നിവിടങ്ങളിലൂടെ ഖീർഗംഗയിലേയ്ക്കും അവിടെ നിന്ന് മൗണ്ട് ക്ലൈംബിങ്ങിന്റെ സാഹസികതയിലൂടെ തണുപ്പ് നിറഞ്ഞ സാർ തടാകത്തിലേക്ക് എത്തിക്കും. 4,500 അടി ഉയരത്തിലേയ്ക്കുള്ള ഈ യാത്ര സാഹസികരെ ഏറെ തൃപ്ത്തിപ്പെടുത്തുന്ന ഒന്നാണ്.

മാൽഷെജ് ഘട്ട്

ഇന്ത്യയിലെ റോക്ക് ക്ലൈംബിങ്ങിന്റെ മികച്ച അനുഭവങ്ങൾ നൽകുന്ന മറ്റൊരു സ്ഥലമാണ് മഹാരാഷ്ട്രയിലെ മൽഷെജ് ഘട്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ആവേശകരമായ യാത്ര നൽകുന്ന ഇടം കൂടിയാണിത്. മുംബൈയിൽ നിന്നും പൂനെയിൽ നിന്നും ഏകദേശം 120 കിലോമീറ്റർ അകലെയാണ് ഈയിടം. വെള്ളച്ചാട്ടങ്ങൾ, ക്ഷേത്രങ്ങൾ, ഗുഹകൾ എന്നിവയുടെ ദൃശ്യാനുഭവങ്ങൾ യാത്രക്കിടയിൽ നമുക്ക് ലഭിക്കും. ഒക്‌ടോബർ മുതൽ മാർച്ച് വരെയാണ് 2,297 അടി ഉയരമുള്ള മാൽഷെജ് ഘട്ടിലേയിക്കുള്ള സാഹസിക യാത്രക്ക് അനുയോജ്യമായ സമയം.

പൈതൽമല

കണ്ണൂർ ജില്ലയിലെ ശാന്തമായ ഗ്രാമമാണ് പൈതൽമല. കണ്ണൂരിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായതിനാൽ റോക്ക് ക്ലൈംബിങ്ങിന് അനുയോജ്യമായ സ്ഥലമാണിത്. പശ്ചിമഘട്ടത്തിലെ കുടക് വനങ്ങളാണ് പൈതൽമലയുടെ അതിർത്തി. പൈതൽമലയുടെ മുകളിൽ നിന്ന് ചുറ്റുമുള്ള പ്രദേശത്തിന്റെ വിശാലദൃശ്യങ്ങൾ കാണാനായി ഒബ്സർവേറ്ററി ടവറുണ്ട്. 4,500 അടി ഉയരമുള്ള പൈതൽമല സഞ്ചാരികൾക്ക് സാഹസിക അനുഭവം നൽകും തീർച്ച.

ഷെയ് റോക്ക്

ലഡാക്ക് മേഖലയിലെ ഗ്രാനൈറ്റ് മലയാണ് ഷെയ് റോക്ക്. ഇവി‌ടെയാണ് സൈനികർക്ക് റോക്ക് ക്ലൈംബിങ്ങിനുള്ള പരിശീലന നൽകുന്നത്. ബുദ്ധ രൂപങ്ങളുടെ കൊത്തുപണികൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. നിരവധി വെളുത്ത പാറകളും പാറക്കെട്ടുകളും നിറഞ്ഞയിടമാണിത്. ചൂടുള്ള മാസങ്ങളാണ് 11,000 അടി ഉയരമുള്ള ഷെയ് റോക്കിലേയിക്കുള്ള സാഹസിക യാത്രകൾക്ക് അനുകൂലമായ സമയം.

മിയാർ താഴ്‌വര

പിർ പഞ്ചലിനും സൺസ്‌കാർ റേഞ്ചിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മിയാർ താഴ്‌വര. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹസിക യാത്ര നൽകുന്ന ഒന്നാണ് മിയാർ താഴ്‌വരയിലെ ടോറോ കൊടുമുടി. മിയാർ താഴ്‌വരയുടെ അങ്ങേയറ്റത്തെ ഗ്രൗണ്ടിലൂടെ കയറുമ്പോൾ അഡ്രിനാലിൻ ത്രസ്റ്റ് അനുഭവിക്കാൻ ആളുകൾ ഈ സ്ഥലം സന്ദർശിക്കാറുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com