Top

'48 മണിക്കൂർ ഉറങ്ങാതിരുന്നാൽ കാണാത്തതും കാണും കേൾക്കാത്തതും കേൾക്കും'; ഭൂതകാലം ട്രെയ്‌ലര്‍

അൻവർ റഷീദൊരുക്കുന്ന ചിത്രമാണ് 'ഭൂതകാലം'

14 Jan 2022 6:30 AM GMT
ഫിൽമി റിപ്പോർട്ടർ

48 മണിക്കൂർ ഉറങ്ങാതിരുന്നാൽ കാണാത്തതും കാണും കേൾക്കാത്തതും കേൾക്കും; ഭൂതകാലം ട്രെയ്‌ലര്‍
X


ഷെയിൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രം 'ഭൂതകാല'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. രാഹുൽ സദാശിവനാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. സംവിധായകൻ അൻവർ റഷീദൊരുക്കുന്ന ചിത്രമാണ് 'ഭൂതകാലം'. രേവതി, ഷെയ്ൻ നി​ഗം, സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ രേവതിയുടെ മകനായാണ് ഷെയിൻ നിഗം എത്തുന്നത്. ജനുവരി 21ന് ചിത്രം സോണി ലൈവിൽ റിലീസ് ചെയ്യും. ചിത്രത്തിന് വേണ്ടി ഷെയിൻ ആദ്യമായി സം​ഗീത സംവിധാനാവും ആലാപനവും രചനയും നിർവഹിച്ച 'രാ താരമേ..' എന്ന ഗാനം പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഷെയ്ൻ നി​ഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ലാൻ ടി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ഷെഹ്നാദ് ജലാൽ ഛായാ​ഗ്രഹണവും ​ഗോപി സുന്ദർ പശ്ചാത്തലസം​ഗീതവും നിർവഹിക്കുന്നു. എഡിറ്റിംഗ്-ഷഫീഖ് മുഹമ്മദ് പ്രൊഡക്ഷൻ ഡിസൈനർ – മനു ജഗദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഏ ആർ അൻസാർ ഓഡിയോഗ്രഫി-എൻ ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ കോസ്റ്റ്യൂസ്-സമീറ സനീഷ് മേക്കപ്പ്-റോണക്സ് സേവ്യർ പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി.


Next Story

Popular Stories