മോദിയുടെ ഡിമാഗി നക്സൽ പ്രസ്താവനയ്ക്ക് പിന്നാലെ ‘ഡിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പുതിയ എക്സ് അക്കൗണ്ട്

തലച്ചോറിൽ നക്സലിസം ശേഷിക്കുന്നവർ ഇന്ത്യയിൽ ഇപ്പോഴും ഉണ്ടെന്നായിരുന്നു സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നരേന്ദ്ര മോദി പറഞ്ഞത്

മോദിയുടെ ഡിമാഗി നക്സൽ പ്രസ്താവനയ്ക്ക് പിന്നാലെ ‘ഡിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പുതിയ എക്സ് അക്കൗണ്ട്
dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ ‘ഡിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പേരിൽ ഒരു പുതിയ എക്‌സ് (മുൻ ട്വിറ്റർ) അക്കൗണ്ട്. @DNJP_India എന്ന ഈ അക്കൗണ്ട് നിലവിൽ 13 പേരെ ഫോളോ ചെയ്യുന്നുണ്ട്. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൽ, യൂട്യൂബർ ധ്രുവ് റാത്തി, ഹാസ്യനടൻ കുനാൽ കാംറ, നടൻ പ്രകാശ് രാജ്, ഫാക്‌റ്റ് ചെക്കർ മുഹമ്മദ് സുബൈർ എന്നിവരെ ഉൾപ്പെടെയാണ് ഈ ആക്കൗണ്ട് ഫോളോ ചെയ്യുന്നത്.

കണ്ടൻ്റ് ക്രീയേറ്റർ അർപിത് ശർമ, യൂട്യൂബർ ശ്യാം മീര സിംഗ്, രാഷ്ട്രീയ നിരീക്ഷകൻ തരുൺ ഗൗതം, ഡോ. നിമോ യാദവ് 2.0, കോക്ക്‌റോച്ച് ജനതാ പാർട്ടി എന്നിവരെയും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. പ്രകാശ് രാജിന്റെ ‘ഡിമാഗി’ സന്ദേശം റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഡിമാഗി ആകൂ… വിഡ്ഢിയാകരുത്. ചോദ്യം ചോദിക്കൂ… അടിമത്തം വേണ്ട' എന്നായിരുന്നു പ്രകാശ് രാജിന്റെ സന്ദേശം.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഡിമാഗി നക്സൽ’ മനോഭാവമുള്ളവരെക്കുറിച്ച് പരാമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അക്കൗണ്ടിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 'സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ കഴിഞ്ഞു, എന്നാൽ തലച്ചോറിൽ നക്സലിസം ശേഷിക്കുന്നവർ ഇന്ത്യയിൽ ഇപ്പോഴും തുടരുന്നു' എന്നായിരുന്നു നരേന്ദ്ര മോദി ചെങ്കോട്ടയിലെ സ്വാതന്ത്രദിന പ്രസം​ഗത്തിൽ പരാമർശിച്ചത്. ഈ പശ്ചാത്തലത്തിലാണ് ‘ഡിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന എക്‌സ് അക്കൗണ്ട് നിലവിൽ വന്നത് ശ്രദ്ധേയമാകുന്നത്. ‘ഡിമാഗി നക്സൽ’ എന്ന പദത്തെച്ചൊല്ലിയുള്ള നിലവിലെ രാഷ്ട്രീയ ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ പുതിയ മാനം നൽകിയിരിക്കുകയാണ്.

ഈ പ്രസ്താവനയ്ക്കെതിരെ നേരത്തെ രാഷ്ട്രീയ പ്രതികരണങ്ങളും ഉണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം താൻ ‘ഡിമാഗി നക്സൽ’ ആയിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രതികരിച്ചിരുന്നു. മോദി പ്രതിപക്ഷ നേതാക്കളെ പ്രത്യേകമായി ‘ഡിമാഗി നക്സലുകൾ’ എന്ന് വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി പിന്നീട് കേന്ദ്രമന്ത്രി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രം​ഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയും ഇന്ത്യൻ ഭരണഘടന നിരസിക്കുകയും ചെയ്യുന്നവർ, വേർപിരിയൽവാദികളെ പിന്തുണയ്ക്കുകയും ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുകയും ചെയ്യുന്നവർ, വടക്കുകിഴക്കൻ ഇന്ത്യയെ ബാക്കി ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ‘ചിക്കൻ നെക്ക്’ മുറിക്കാൻ ആഹ്വാനം ചെയ്യുന്നവർ എന്നിവരെയാണ് ഈ പദം കൊണ്ട് ഉദ്ദേശിച്ചതെന്നായിരുന്നു കിരൺ റിജിജുവിൻ്റെ വിശദീകരണം. ഷർജീൽ ഇമാമിന്റെ ‘ചിക്കൻ നെക്ക്’ സംബന്ധിച്ച പരാമർശങ്ങളുള്ള ഒരു വീഡിയോയും റിജിജു പങ്കുവെച്ചിരുന്നു. അത്തരം അഭിപ്രായങ്ങൾ പിന്തുണയ്ക്കുന്നവരെയാണ് ‘ഡിമാഗി നക്സലുകൾ’ എന്ന് വിളിച്ചതെന്നും കിരൺ റിജിജു ചൂണ്ടിക്കാണിച്ചിരുന്നു.

Con A new X account named 'Dimagi Naxal Janata Party' has surfaced after Prime Minister Narendra Modi's 'Dimagi Naxal' remark, triggering fresh political discussions and social media reactions.

dot image
To advertise here,contact us
dot image