

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മമതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. മമതാ ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയിലെത്തിയ അഖിലേഷിനെ സ്വീകരിക്കാന്‍ എത്തിയത് ടിഎംസിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയാണ്.
പല സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ പുനക്രമീകരിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനിടയില്‍ പ്രധാനപ്പെട്ട രണ്ടു നേതാക്കള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുമെന്ന ശപഥത്തിലാണ് മമത. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാഹര്യങ്ങളെ കുറിച്ചാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതെന്നാണ് വിവരം. ബിജെപിക്ക് എതിരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നാണ് അഖിലേഷ് വ്യക്തമാക്കിയിരിക്കുന്നത്.
ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 207 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇതോടെ ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന ടിഎംസി ഭരണത്തിനാണ് തിരശ്ശീല വീണത്.
Content Highlights: Akhilesh Yadav visited Mamata Banerjee after facing setbacks in the assembly elections. The meeting comes amid ongoing political discussions within opposition parties following recent election results.