വടക്കൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ അടിമകൾ, എന്നാൽ ഇവിടെ അങ്ങനെയല്ല: വിവാദ പ്രസ്താവനയുമായി ദയാനിധി മാരൻ

തെക്കൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുമ്പോൾ വടക്കൻ സംസ്ഥാനങ്ങളിൽ അവരെ അടിമകളാക്കി സൂക്ഷിക്കുന്നുമെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ വിമ‍‍‍‍‌‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർശിച്ചു

വടക്കൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ അടിമകൾ, എന്നാൽ ഇവിടെ അങ്ങനെയല്ല: വിവാദ പ്രസ്താവനയുമായി ദയാനിധി മാരൻ
dot image

ചെന്നെ: തെക്കൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുമ്പോൾ വടക്കൻ സംസ്ഥാനങ്ങളിൽ അവരെ അടിമകളാക്കി സൂക്ഷിക്കുന്നുമെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ. തമിഴ്‌നാട്ടിലെ ദ്രാവിഡ മാതൃക പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുമ്പോൾ, വടക്കന്‍ സംസ്ഥാനങ്ങള്‍ ഹിന്ദിയിൽ മാത്രം വിദ്യാഭ്യാസം പരിമിതപ്പെടുത്തുന്നത് മറ്റ് പ്രദേശങ്ങളിൽ തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുകയും ഹിന്ദി മാത്രം പഠിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളെ ദയാനിധി മാരൻ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നിരുത്സാഹപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ അവസരങ്ങളെയും ഭാവി സാധ്യതകളെയും പരിമിതപ്പെടുത്തുന്നുവെന്നും മാരൻ വാദിച്ചു. ഭാഷാധിഷ്ഠിത നിയന്ത്രണങ്ങൾ വളർച്ചയ്ക്കും തൊഴിലിനും തടസ്സങ്ങളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദയാനിധി മാരന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. ഡിഎംകെ എംപിക്ക് "സാമാന്യബുദ്ധി" ഇല്ലെന്നും രാജ്യത്തോട്, പ്രത്യേകിച്ച് ഹിന്ദി സംസാരിക്കുന്ന സമൂഹങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി നേതാവ് തിരുപ്പതി നാരായണന്‍ വ്യക്തമാക്കി. ‍ഡിഎംകെ എംപി രാജ്യത്തെ ഹിന്ദി സമൂഹത്തെ മുഴുവൻ ആക്ഷേപിച്ചെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: DMK MP Dayanidhi Maran alleged that girls are able to pursue education in southern states, while in northern states they are treated as slaves.

dot image
To advertise here,contact us
dot image