'കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കാന്‍ കഴിയുമോ?', 10 ലക്ഷം രൂപ സമ്മാനം;തട്ടിപ്പ് നടത്തി,അറസ്റ്റ്

ഗര്‍ഭം ധരിച്ചില്ലെങ്കിലും പകുതിത്തുക സമ്മാനം ലഭിക്കുമെന്നും പറഞ്ഞിരുന്നു.

'കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കാന്‍ കഴിയുമോ?', 10 ലക്ഷം രൂപ സമ്മാനം;തട്ടിപ്പ് നടത്തി,അറസ്റ്റ്
dot image

പട്‌ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കിയാല്‍ 10 ലക്ഷം രൂപ സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബിഹാറിലെ നവാഡയിയാണ് തട്ടിപ്പ് നടന്നത്.

സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുട്ടികളില്ലാത്തവരെ സഹായിക്കാന്‍ ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് എന്ന പേരിലാണ് പരസ്യം നല്‍കിയത്. കുട്ടികളെ ആവശ്യമുള്ള സ്ത്രീകളെന്ന പേരില്‍ മോഡലുകളുടെ ചിത്രങ്ങളും നല്‍കി.

ഗര്‍ഭം ധരിച്ചില്ലെങ്കിലും പകുതിത്തുക സമ്മാനം ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഗര്‍ഭിണിയായാല്‍ ജോലിയും ചെറിയ പലിശക്ക് വായ്പയുമെല്ലാം വാഗ്ദാനം ചെയ്തു. ഈ കാര്യങ്ങളിലെല്ലാം വലിയ തോതില്‍ ആളുകള്‍ ആകൃഷ്ടരാവുകയായിരുന്നു.

അപേക്ഷകരില്‍ നിന്ന് രജിസ്ട്രഷന്‍ ഫീസ്, ഹോട്ടല്‍ മുറി വാടക എന്നീ പേരുകളില്‍ പണം പിരിച്ച് മുങ്ങുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ വലിയ സംഘമുണ്ടെന്ന് സംശയിക്കുന്നു. നവാഡ സ്വദേശിയായ രഞ്ജന്‍ കുമാര്‍ എന്നയാളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്.

അതേ സമയം തട്ടിപ്പിന് ഒരുപാടാളുകള്‍ വിധേയരായിട്ടുണ്ടെങ്കിലും നാണക്കേട് കാരണം പരാതിപ്പെടാത്തതാണെന്ന് പൊലീസ് കരുതുന്നു. സമാനമായ രീതിയില്‍ നേരത്തെയും തട്ടിപ്പ് നടന്നിട്ടുണ്ട്. അന്ന് അപേക്ഷകരെ ഹോട്ടലിലെത്തിച്ച് ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പണം തട്ടുകയായിരുന്നു.

Content Highlights: An all India level job scam has been reported in which men were targeted with fraudulent offers related to so called pregnancy jobs

dot image
To advertise here,contact us
dot image