ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് പാര്‍ട്ടി ജനസേവനത്തിന്, മറ്റുകളരികള്‍ക്കുള്ളതല്ലെന്ന് കെ മുരളീധരന്‍

ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തില്‍ നിര്‍ത്താന്‍ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്

ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് പാര്‍ട്ടി ജനസേവനത്തിന്, മറ്റുകളരികള്‍ക്കുള്ളതല്ലെന്ന് കെ മുരളീധരന്‍
dot image

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിനോട് പ്രതികരിക്കേണ്ട ബാധ്യത കോണ്‍ഗ്രസിന് ഇല്ലെന്ന് കെ മുരളീധരന്‍. രാഹുല്‍ തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് പുറത്താക്കിയത്. അതിന്‌ശേഷം നടക്കുന്ന ഒരു കാര്യങ്ങളിലും ഉത്തരവാദിത്തമോ അഭിപ്രായം പറയേണ്ടതോ ആയ കാര്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തില്‍ നിര്‍ത്താന്‍ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഉചിതമായ തീരുമാനം സര്‍ക്കാരും പൊലീസും എടുക്കണം. തെറ്റുകാരനെ ന്യായീകരിക്കില്ല അതാണ് പാര്‍ട്ടി നയം. സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പോത്സാഹിപ്പിക്കില്ല. വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ലയെന്നും കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടിയാണ് മറ്റ് കളരികള്‍ക്കുള്ളതല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Also Read:

രാഹുല്‍ എന്നേ സ്വയം രാജിവെക്കേണ്ടതായിരുന്നു. ആദ്യം സസ്‌പെന്‍ഡ് ചെയ്തു. അതിജീവിതമാരുടെ എണ്ണം കൂടി. പിന്നാലെ പുറത്താക്കിയെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് മാനസിക വൈകൃതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജനും വിമര്‍ശിച്ചു. അധികാരവും സംരക്ഷണവും ഉറപ്പുള്ളതിന്റെ അഹങ്കാരത്തിലാണ് രാഹുല്‍ ചെയ്തുകൂട്ടിയതെല്ലാമെന്നും ഇരകള്‍ പോരാടണമെന്നുമാണ് സജനയുടെ പ്രതികരണം.

ഒന്നാണെങ്കില്‍ അബദ്ധം, രണ്ടാണെങ്കില്‍ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നുമാണ് സജന പ്രതികരിച്ചത്. ഇരകള്‍ പോരാടുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനോടല്ല. അവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണെന്നും സജന പറഞ്ഞു.

Content Highlights: Congress K Muraleedharan against rahul Mamkootathil over arrest

dot image
To advertise here,contact us
dot image