രണ്ട് ആഴ്ച ഉപ്പ് കഴിക്കാതെയിരുന്ന് നോക്കൂ; ശരീരത്തിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും

പഞ്ചസാരയുടേത് മാതമല്ല ഉപ്പിന്റെ അളവ് കുറയ്ക്കുന്നതും ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും

രണ്ട് ആഴ്ച ഉപ്പ് കഴിക്കാതെയിരുന്ന് നോക്കൂ; ശരീരത്തിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും
dot image

പഞ്ചസാര കഴിക്കാതിരുന്നാലും ശരി ഉപ്പില്ലാതെ ഭക്ഷണം കഴിക്കാതിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല അല്ലേ?. ഉപ്പില്ലാത്ത കറികള്‍ക്ക് രുചിയേ ഉണ്ടാവില്ല. ഭക്ഷണത്തിന് രുചി വര്‍ധിപ്പിക്കുന്ന ഉപ്പ് ശരീരത്തില്‍ ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ഉപ്പിന്റെ അളവ് കുറയ്ക്കുന്നതും ആരോഗ്യത്തോടെയിരിക്കുന്നതും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. രണ്ട് ആഴ്ച ഉപ്പ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ബ്ലഡ് പ്രഷര്‍ കുറയുന്നത് മാത്രമല്ല മറ്റ് പല ശാരീരിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണമെങ്കില്‍ ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതുണ്ട്. ഇത് ഹൃദയാഘാതം ഉണ്ടാകുന്നതില്‍നിന്ന് നിങ്ങളെ സംരക്ഷിക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് സ്‌ട്രോക്ക് ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുന്നു.

salt health

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നു

ഉപ്പ് ശരീരത്തിലെ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഉപ്പ് കഴിക്കാതിരിക്കുന്നതിലൂടെ കൈകാലുകളിലെയും മുഖത്തിന്റെയും നീര്‍വീക്കം കുറയും. ഉപ്പ് നേരിട്ട് വൃക്കകളുടെ ആരോഗ്യം വര്‍ധിപ്പിക്കില്ല എന്നിരുന്നാലും ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. അത് വൃക്ക തകരാറിന് കാരണമാകും.

salt health

ഉപ്പ് കഴിക്കുന്നത് ഒറ്റയടിക്ക് നിര്‍ത്താമോ?

ഒറ്റയടിക്ക് ഉപ്പ് കഴിക്കുന്നത് നിര്‍ത്തിയാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. പകരം ഒരു ദിവസം ഏകദേശം 4 ഗ്രാം ഉപ്പ് മാത്രം കഴിച്ചുകൊണ്ട് ക്രമേണെ ഒഴിവാക്കല്‍ ആരംഭിക്കാവുന്നതാണ്.

ഉപ്പും ആരോഗ്യവും

സോഡിയവും പൊട്ടാസ്യവുമെല്ലാം ദിവസേനെയുള്ള ശരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യംതന്നെയാണ് എന്നാല്‍ ദിവസേനെയുള്ള സോഡിയത്തിന്റെ അളവ് വര്‍ധിക്കുന്നത് രക്തത്തില്‍ സോഡിയം അടിഞ്ഞുകൂടാന്‍ ഇടയാകും. ഇത് വൃക്കകള്‍ക്ക് അമിത അധ്വാനം ഉണ്ടാക്കുകയും രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

Content Highlights :Salt can lead to multiple health problems in the body. There is a strong connection between reducing salt intake and staying healthy.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image