ബിഹാറില്‍ കോണ്‍ഗ്രസ് ആര്‍ജെഡി ബന്ധം അവസാനിപ്പിക്കുന്നു?; വാക്‌പോര് ശക്തം

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ ശക്തമാണ്.

ബിഹാറില്‍ കോണ്‍ഗ്രസ് ആര്‍ജെഡി ബന്ധം അവസാനിപ്പിക്കുന്നു?; വാക്‌പോര് ശക്തം
dot image

പാറ്റ്‌ന: ബിഹാറിലെ പ്രതിപക്ഷ സഖ്യമായ മഹാസഖ്യത്തെ തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഷക്കീല്‍ അഹമ്മദ് ഖാന്‍ ആര്‍ജെഡി ബന്ധത്തെ കുറിച്ച് പുന:രാലോചന നടത്തേണ്ടതുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വാക്‌പോര് ശക്തമായത്.

ബിഹാറില്‍ മഹാസഖ്യം ദീര്‍ഘകാലത്തേക്ക് ഗുണകരമായ ഒന്നല്ല ഇപ്പോള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുമായുള്ള സഖ്യത്തില്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഗുണമോ സംഘടനാപരമായുള്ള ഗുണമോ ഉണ്ടായിട്ടില്ല. എന്റെ പാര്‍ട്ടിക്ക് നഷ്ടമേ ഉണ്ടായിട്ടുള്ളൂ. കോണ്‍ഗ്രസ് ബിഹാറില്‍ മറ്റൊരു വഴി കണ്ടെത്തുക തന്നെ വേണം. അത് അത്ര എളുപ്പമല്ല, മാത്രമല്ല ശക്തമായ പ്രയത്‌നവും വേണം. പാര്‍ട്ടിക്ക് ഇപ്പോള്‍ സീറ്റുകളുടെ എണ്ണമോ വോട്ടര്‍മാരുടെ പിന്തുണയോ കൂടുന്നില്ല. പാര്‍ട്ടി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തെ കേള്‍ക്കണം. അപ്പോള്‍ ശരിയായ കാര്യങ്ങള്‍ അവര്‍ ചെയ്യും',എന്നാണ് ഷക്കീല്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

അതേ സമയം നിയമസഭ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളിലാണെങ്കിലും കോണ്‍ഗ്രസ് വിജയിച്ചത് ആര്‍ജെഡിയുടെ പിന്തുണയിലാണെന്ന് പാര്‍ട്ടി വക്താവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചു. ഇത് കോണ്‍ഗ്രസ് അംഗീകരിക്കണം. കോണ്‍ഗ്രസാണ് ആര്‍ജെഡിയെ സഖ്യത്തിന് വേണ്ടി സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പാര്‍ട്ടിക്കും അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ബിഹാറില്‍ ഒറ്റക്ക് പോകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്യമുണ്ട് എന്നാണ് ആര്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ മംഗണി ലാല്‍ മണ്ഡല്‍ പറഞ്ഞത്.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ ശക്തമാണ്. ഇപ്പോഴത്തെ വാക്‌പോര് അതിലേക്ക് എത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Content Highlights: Congress ends ties with RJD in Bihar?

dot image
To advertise here,contact us
dot image