

ബെംഗളൂരു: ജയിലില്‍ ഏകാന്തതയാണെന്നും ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നുമുള്ള രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടി പവിത്ര ഗൗഡയുടെ ആവശ്യം അംഗീകരിച്ച് കോടതി. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പവിത്ര ആവശ്യങ്ങളുന്നയിച്ച് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കോടതി ഉത്തരവ്. കേസിലെ പ്രതിയായ കന്നഡ നടന്‍ ദര്‍ശനും അനുയായികള്‍ക്കും നേരത്തെ ജയിലില്‍ ടിവി അനുവദിച്ചിരുന്നു.
ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ദര്‍ശന്‍ മര്‍ദിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപം പാലത്തിന് താഴെ ഉപേക്ഷിച്ചു എന്നാതായിരുന്നു കേസ്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് കണ്ടെത്തല്‍. ദര്‍ശന് പവിത്രയുമായി അടുപ്പം ഉണ്ടായിരുന്നു.

രേണുകസ്വാമിയുടെ കൊലപാതകത്തില്‍ രണ്ടാം പ്രതിയാണ് ദര്‍ശന്‍. സഹായികളുടെ പിന്തുണയോടെയാണ് ദര്‍ശന്‍ രേണുകാസ്വാമിയെ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുത്തുകയും ചെയ്തതെന്നാണ് കേസ്. സംഭവം പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കന്നഡ നടന് വലിയ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.
2013-ൽ ഛത്രികളു ഛത്രികളു സാർ ഛത്രികളു എന്ന ചിത്രത്തിലൂടെയാണ് പവിത്ര ഗൗഡ അഭിനയരംഗത്തെത്തിയത്. ബത്താസ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. 2016-ൽ 54321 എന്ന തമിഴ് ചിത്രത്തിലും പവിത്ര അഭിനയിച്ചിരുന്നു. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു.
Content Highlights: Renukaswamy Case Court orders TV facility for Pavithra Gowda in jail