

ഡല്‍ഹി: മഹിപാല്‍പുരിലെ റാഡ്ഡിസണ്‍ ഹോട്ടലിന് സമീപത്ത് നിന്നും വലിയ പൊട്ടിത്തെറി നടന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പകല്‍ 9.18ഓടെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് പൊട്ടിത്തെറിയുണ്ടായതായി ഫോണ്‍ കോള്‍ വരികയായിരുന്നു.
ഉടന്‍ തന്നെ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തുകയായിരുന്നു. ഡല്‍ഹി പൊലീസ് സംഭവസ്ഥലം പരിശോധിക്കുകയും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതായാണ് പൊലീസിന്റെ സംശയം.
Content Highlights: Explosion heard in Delhi, police says there is no suspicious