ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനമറിയിച്ച് മോദി; സ്ഥലത്തെത്തി അമിത് ഷാ

പൊട്ടിത്തെറിച്ചത് ഹരിയാന നമ്പർ പ്ലേറ്റുള്ള കാർ

ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനമറിയിച്ച് മോദി; സ്ഥലത്തെത്തി അമിത് ഷാ
dot image

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമത്തിലാണ് മോദിയുടെ പ്രതികരണം. ഡൽഹി സ്‌ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. അവർക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് അധികൃതരുമായും സംസാരിച്ച് സ്ഥിതിഗതി വിലയിരുത്തിയതായി മോദി എക്‌സിൽ കുറിച്ചു.

അതേസമയം പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച അമിത് ഷാ സംഭവ സ്ഥലത്തുമെത്തി. ഹ്യുണ്ടായ് ഐ ട്വന്റി വാഹനമാണ് പൊട്ടിത്തെറിച്ചതെന്നും വിഷയത്തിൽ എല്ലാവിധത്തിലുള്ള പരിശോധനകളും നടത്തുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. സ്‌ഫോടന കാരണം എന്താണെന്ന് പറയാനായിട്ടില്ല. എല്ലാ വശവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറിച്ച വാഹനം ഹരിയാന നമ്പർ പ്ലേറ്റിലുള്ള ഐ ട്വന്റിയാണെന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: red fort incident; Narendra Modi Condolences, Amit Shah visited incident place

dot image
To advertise here,contact us
dot image