ബോളിവുഡ് നടൻ ധര്‍മേന്ദ്രയുടെ നില ഗുരുതരം, വെന്റിലേറ്ററിൽ തുടരുന്നു

മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് 89കാരനായ താരം

ബോളിവുഡ് നടൻ ധര്‍മേന്ദ്രയുടെ നില ഗുരുതരം, വെന്റിലേറ്ററിൽ തുടരുന്നു
dot image

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധര്‍മേന്ദ്ര. നടനെ ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ നടന്റെ നില ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് 89കാരനായ താരം.

1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര ഒടുവിൽ അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

Content Highlights: actor Dharmendra in critical condition, placed on ventilator support

dot image
To advertise here,contact us
dot image