കരൂര്‍ റാലി ദുരന്തം: അപകടം മദ്രാസ് ഹൈക്കോടതി ആശങ്ക അറിയിച്ചതിന് പിന്നാലെ

ഇത്രയേറെ ആളുകളെ നിയന്ത്രിക്കാനുള്ള പൊലീസ് സംവിധാനവും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

കരൂര്‍ റാലി ദുരന്തം: അപകടം മദ്രാസ് ഹൈക്കോടതി ആശങ്ക അറിയിച്ചതിന് പിന്നാലെ
dot image

കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 33 പേര്‍ മരിച്ച സംഭവത്തില്‍ റാലി നടന്ന സ്ഥലത്തിനെതിരെ വിമര്‍ശനം ഉയരുന്നു. ഇത്രയേറെ ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത സ്ഥലത്താണ് റാലി സംഘടിപ്പിച്ചതെന്നാണ് വിവരം. ടിവികെ അറിയിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ റാലിയില്‍ പങ്കെടുത്തിരുന്നു. ഇത്രയേറെ ആളുകളെ നിയന്ത്രിക്കാനുള്ള പൊലീസ് സംവിധാനവും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

കരൂരിലെ മൂന്ന് സ്ഥലങ്ങളാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ റാലിയില്‍ ഇത്രയേറെ ജനങ്ങള്‍ പങ്കെടുക്കുന്നത് അപകടത്തിന് കാരണമാകില്ലേയെന്ന് മദ്രാസ് ഹൈക്കോടതി ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നിലവില്‍ റാലി നടന്ന സ്ഥലം അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ പരിഹാരം എന്ന് കണക്കാക്കി മുന്‍കൂര്‍ പണം വാങ്ങാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

റാലിയില്‍ പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നും ആശങ്കയുണ്ട്.

Content Highlights: Karur Rally Disaster: Madras High Court Had Warned of Potential Dangers

dot image
To advertise here,contact us
dot image