
പ്രീമിയര്‍ ലീഗില്‍ പരാജയം വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ബ്രെന്‍ഡ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് അടിയറവ് പറഞ്ഞത്. ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പെനാല്‍റ്റി ബ്രെന്റ്‌ഫോര്‍ഡ് ഗോള്‍കീപ്പര്‍ കെല്ലഹര്‍ തടുത്തതും യുണൈറ്റഡിന് തിരിച്ചടിയായി.
ബ്രെന്റ്‌ഫോര്‍ഡിനായി സ്ട്രൈക്കര്‍ ഇഗോര്‍ തിയാഗോ ഇരട്ട ഗോളുകള്‍ നേടിത്തിളങ്ങി. 8, 20 മിനിറ്റുകളിലായിരുന്നു തിയാഗോ ഗോളുകള്‍ നേടിയത്. 26-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ഷെസ്‌കോയിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി.
76-ാം മിനിറ്റിലാണ് യുണൈറ്റഡിന് ഒപ്പമെത്താനുള്ള സുവര്‍ണാവസരം ബ്രൂണോ ഫെര്‍ണാണ്ടസ് നഷ്ടപ്പെടുത്തുന്നത്. ഇഞ്ചുറി ടൈമില്‍ മര്‍കസ് ജെന്‍സന്‍ ഗോള്‍ നേടിയതോടെ ബ്രെന്റ്‌ഫോര്‍ഡ് വിജയമുറപ്പിച്ചു.
Content Highlights: Premier League: Brentford beats Manchester United