LIVE

LIVE BLOG: ദുരന്തം വിതച്ച റാലി; ടിവികെയുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

dot image

കരൂര്‍: കരൂര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാൽപതായി. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ പത്ത് പേർ കുട്ടികളാണ്. പതിനാണ് സ്ത്രീകളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിത്തുടങ്ങി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കും.

ഇന്നലെ വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വിജയ്‌യും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്.

Live News Updates
  • Sep 28, 2025 08:29 PM

    ടിവികെയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

    കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ വിജയ്‌യുടെ ടിവികെയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. മദ്രാസ് ഹൈക്കോടതിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി എത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ ആണ് ഹര്‍ജി നല്‍കിയത്.

    To advertise here,contact us
  • Sep 28, 2025 04:23 PM

    ദാരുണവും വേദനാജനകവും; കരൂര്‍ ദുരന്തത്തില്‍ പ്രതികരിച്ച് ശശി തരൂര്‍

    കരൂര്‍ ദുരന്തത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ദാരുണവും വേദനാജനകവുമെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ജനങ്ങളെ നിയന്ത്രിക്കുന്നതില്‍ നമ്മുടെ രാജ്യത്ത് എന്തോ പ്രശ്‌നമുണ്ട്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ സംഭവങ്ങളുണ്ടാകുകയാണ്. ബെംഗളൂരുവില്‍ നടന്ന സംഭവത്തെ നമ്മള്‍ ഓര്‍ക്കണം. തിക്കിലും തിരക്കിലുംപെട്ട് കുട്ടികള്‍ മരിക്കുന്നു എന്നത് ഹൃദയഭേദകമാണെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു തരൂരിന്റെ പ്രതികരണം.

    To advertise here,contact us
  • Sep 28, 2025 04:05 PM

    കരൂര്‍ അപകടം: ടിവികെ അംഗങ്ങള്‍ പൊലീസ് നിര്‍ദേശം അനുസരിച്ചില്ലെന്ന് എഡിജിപി

    പ്രചാരണ വേദി മാറ്റാന്‍ ടിവികെയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് എഡിജിപി. ജനങ്ങള്‍ക്ക് സൂര്യാഘാതം ഏറ്റു. കല്ലേറുണ്ടായി എന്ന വാദം തെറ്റാണ്. ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ടിവികെ പാര്‍ട്ടി അംഗങ്ങള്‍ പൊലീസ് നിര്‍ദേശം അനുസരിച്ചില്ല. 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതെന്നും എഡിജിപി പറഞ്ഞു.

    To advertise here,contact us
  • Sep 28, 2025 01:37 PM

    കരൂര്‍ ദുരന്തത്തില്‍ മരണം 40 ആയി

    കരൂര്‍ ദുരന്തത്തില്‍ മരണം 40 ആയി. കരൂര്‍ സ്വദേശി കവിന്‍ ആണ് മരിച്ചത്.
    തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ കവിന്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നുവെന്ന് കവിന്റെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിന്‍.

    To advertise here,contact us
  • Sep 28, 2025 01:23 PM

    'കൊലയാളിയെ പുറത്തു വാ'; വിജയുടെ വീടിന് മുന്നില്‍ പ്രതിഷേധം

    വിജയുടെ വീടിന് മുന്നില്‍ തമിഴ്‌നാട് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം. 'കൊലയാളിയെ പുറത്തു വാ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. വീട്ടിനുള്ളില്‍ ഒളിക്കരുതെന്നും പ്രതിഷേധക്കാര്‍ വിജയെ ലക്ഷ്യംവെച്ച് മുദ്രാവാക്യം ഉയര്‍ത്തി. എന്നാല്‍ വിജയുടെ വീടിന് സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസേനയുടെ ഒരു സംഘം കൂടി വീട്ടിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ ടിവികെ നേതാക്കള്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ജനങ്ങളുടെ പ്രതിഷേധം കാരണം ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദേശമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

    To advertise here,contact us
  • Sep 28, 2025 12:43 PM

    കരൂർ ദുരന്തത്തിൽ ഗവർണർ റിപ്പോർട്ട് തേടി.തമിഴ്നാട് ഗവർണർ ആർ എൻ രവിയാണ് തമിഴ്നാട് മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയത്. അതിനിടെ ദുരന്തം ഹൈക്കോടതി നേരിട്ട് അന്വേഷിക്കണ എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ ടിവികെ അപ്പീൽ നൽകി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു.

    To advertise here,contact us
  • Sep 28, 2025 12:40 PM

    36 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

    36 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരിച്ച മുപ്പത്തിയൊന്‍പതാമനെയും തിരിച്ചറിഞ്ഞു. അരുവക്കുറിച്ചി സ്വദേശിന് ബൃന്തയുടെ മൃതദേഹമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

    To advertise here,contact us
  • Sep 28, 2025 11:22 AM

    ധനസഹായം പ്രഖ്യാപിച്ച് വിജയ്

    കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് ടിവികെ നേതാവും നടനുമായ വിജയ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്നും ടിവികെ അറിയിച്ചു. ഈ സമയത്ത് ഇത് കടമയാണെന്ന് വിജയ് പ്രതികരിച്ചു.

    To advertise here,contact us
  • Sep 28, 2025 10:28 AM

    കരൂരിലെ ദുരന്തം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്: ഉദയനിധി സ്റ്റാലിൻ

    കരൂരിലേത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.

    റിട്ട. ജസ്റ്റിസ് അരുണ ജഗദീഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്

    കൃത്യമായി അന്വേഷണം നടക്കും. സത്യം ജനങ്ങൾ തിരിച്ചറിയുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

    അന്വേഷണ കമ്മീഷൻ ഉച്ചയ്ക്ക് ഒരു മണിക്ക് കരൂരിലെത്തും.മഇത്തരത്തിലുള്ള പരിപാടികൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട ചട്ടങ്ങളെ കുറിച്ച് സർക്കാർ കൃത്യമായി നിർദ്ദേശം നൽകിയിട്ടുണ്ട്.

    പരിപാടികൾ സംഘടിപ്പിക്കുന്ന സംഘാടകരും നേതാക്കളുമാണ് അത് കൃത്യമായി പാലിക്കേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ വിമർശനാത്മകമായി ചൂണ്ടിക്കാട്ടി.

    To advertise here,contact us
  • Sep 28, 2025 10:13 AM

    സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: ബിജെപി

    കരൂര്‍ ദുരന്തത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി. സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ബിജെപി അധ്യക്ഷന്‍ നൈനാർ നാഗേന്ദ്രന്‍ പ്രതികരിച്ചു.

    To advertise here,contact us
  • Sep 28, 2025 10:06 AM

    ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആശുപത്രിയിലെത്തി

    തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആശുപത്രിയിലെത്തി. സെന്തില്‍ ബാലാജിയും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പമാണ് ഉദയനിധി സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു.

    To advertise here,contact us
  • Sep 28, 2025 08:29 AM

    ടിവികെ നേതാവ് മതിയഴകന്‍ ഒളിവിലെന്ന് സൂചന; ഫോണ്‍ സ്വിച്ച്ഡ് ഓഫ്

    കേസെടുത്തതിന് പിന്നാലെ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ ഒളിവില്‍. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. വധശ്രമം അടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി.

    To advertise here,contact us
  • Sep 28, 2025 07:06 AM

    മരണം 39 ആയി, എത്തിയത് പ്രതീക്ഷിച്ചതിനേക്കാള്‍ അഞ്ചിരട്ടി ആളുകളെന്ന് എഡിജിപി

    കരൂര്‍ ദുരന്തത്തിലെ മരണസംഖ്യ 39 ആയി. ഒരാളുടെ നില ഗുരുതരമാണെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച എഡിജിപി പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്നും 10,000 പേര്‍ക്കാണ് അനുമതി നല്‍കിയതെങ്കില്‍ അഞ്ചിരട്ടിയിലധികം ആളുകള്‍ എത്തിയെന്നും എഡിജിപി പറഞ്ഞു. 500 പൊലീസുകാരെ വിന്യസിച്ചിരുന്നു. എന്നാല്‍ അമ്പതിനായിരത്തിലധികം പേര്‍ എത്തി. സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തിയും നിരവധി പേര്‍ വന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    To advertise here,contact us
  • Sep 28, 2025 07:02 AM

    പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു


    കരൂർ ദുരന്തത്തിൽ മരിച്ച 18 പേരുടെ പോസ്റ്റമോർട്ടം പൂർത്തിയായി. തിരിച്ചറിഞ്ഞ 38 പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ 10 മണിയോടെ പൂർത്തീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്.

    To advertise here,contact us
  • Sep 28, 2025 06:42 AM

    സ്റ്റാലിൻ ദുരന്ത മേഖലയും സന്ദർശിക്കും

    തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പരിക്കറ്റവരെ സന്ദർശിച്ചു. മരിച്ചവരുടെ മൃതദ്ദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള കരൂർ മെഡിക്കൽ കോളേജിലെ മോർച്ചറിയിലെത്തിയ ശേഷമാണ് ഇങ്ങോട്ടേക്ക് എത്തിയത്. കരൂരിൽ വേലിച്ചാമിപുരത്തെ ദുരന്ത മേഖലയും സന്ദർശിക്കും.

    To advertise here,contact us
  • Sep 28, 2025 01:13 AM

    ഔദ്യോഗികമായി 38 മരണം സ്ഥിരീകരിച്ചു

    കരൂർ ദുന്തത്തിൽ ഔദ്യോഗികമായി 38 മരണം സ്ഥിരീകരിച്ചു. 12 പുരുഷന്മാർ, 16 സ്ത്രീകൾ,
    5 ആൺകുട്ടികൾ, 5 പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്.

    To advertise here,contact us
  • Sep 28, 2025 01:03 AM

    തമിഴ്നാട് ഡിജിപി ജി വെങ്കിട്ടരാമൻ

    • ആദ്യം ടി വി കെ ആവശ്യപ്പെട്ട രണ്ട് സ്ഥലങ്ങൾ പരിപാടി നടന്ന സ്ഥലത്തേക്കാൾ കുടുസ്സായത്
    • പതിനായിരം ആളുകൾ എന്നാണ് അറിയിച്ചിരുന്നത്
    • കൂടുതൽ ആളുകൾ പങ്കെടുക്കും എന്ന് പ്രതീക്ഷിച്ചിരുന്നു
    • അതിന്റെ അടിസ്ഥാനത്തിൽ പൊലീസിനെ വിന്യസിച്ചു
    • വൈകുന്നേരം 3 മണി മുതൽ 10 മണി വരെയാണ് അനുമതി തേടിയത്
    • എന്നാൽ വിജയ് 12 മണിക്ക് എത്തും എന്നാണ് സംഘാടകർ സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്യം നൽകിയത്. എന്നാൽ വിജയ് എത്തിയത് രാത്രി 7:50 ന്.
    • ആവശ്യമായ വെള്ളമോ ഭക്ഷണമോ ഉണ്ടായിരുന്നില്ല
    • വിജയ് വരുമ്പോൾ പുറത്ത് ഉണ്ടായിരുന്ന ആളുകൾ പിന്തുടർന്നതും പ്രശ്നമായി
    • പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് ഡിജിപി
    To advertise here,contact us
  • Sep 28, 2025 12:57 AM

    ടിവികെക്കെതിരെ കേസ്

    കരൂർ വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് മതിയഴകൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ്. വിജയ്ക്കെതിരെയും കേസെടുക്കും

    To advertise here,contact us
  • Sep 28, 2025 12:41 AM

    'അത്യന്തം വേദനാജനകം'; എം വി ഗോവിന്ദൻ

    'കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകമാണ്. മരണങ്ങളിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. തമിഴ്നാടിന് നമ്മുടെ എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത് എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്'; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

    To advertise here,contact us
  • Sep 28, 2025 12:33 AM

    കൂടുതൽ മെഡിക്കൽ ടീമുകൾ കരൂരിലേക്ക് തിരിച്ചു

    കൂടുതൽ മെഡിക്കൽ ടീമുകൾ കരൂരിലേക്ക് തിരിച്ചു. 10ൽ അധികം പേരുടെ നില അതീവ ഗുരുതരം. മെച്ചപ്പെട്ട ചികിത്സയിക്കായി ചിലരെ മധുരെെ മെഡിക്കൽ കോളേജിലേക്ക് മറ്റും

    To advertise here,contact us
  • Sep 28, 2025 12:28 AM

    'കരൂർ ദുരന്തം ഞെട്ടിക്കുന്ന സംഭവം' രമേശ് ചെന്നിത്തല

    'തമിഴ് സിനിമാതാരം വിജയ്‌യുടെ രാഷ്ട്രീയപാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40ഓളം പേർ മരിച്ചത് ഞെട്ടിക്കുന്ന സംഭവമായി. സ്ത്രീകളും കുട്ടികളും അടക്കമാണ് ഇത്രയും പേർ മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
    മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ!'; രമേശ് ചെന്നിത്തല

    To advertise here,contact us
  • Sep 28, 2025 12:24 AM

    അടിയന്തര വിവരങ്ങൾ നൽകാനുള്ള ഹെൽപ്പ് ലൈൻ നമ്പർ

    ഫോൺ : 04324 256306,

    വാട്ട്‌സ്ആപ്പ്: 7010806322

    To advertise here,contact us
  • Sep 28, 2025 12:23 AM

    വിജയ്‌ക്കെതിരെ കേസ്

    നാല് വകുപ്പുകൾ ചുമത്തി വിജയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

    To advertise here,contact us
  • Sep 28, 2025 12:14 AM

    മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രണ്ട് മണിയോടെ കരൂരിലെത്തും

    To advertise here,contact us
  • Sep 28, 2025 12:11 AM

    വിജയ്‌യുടെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തി

    To advertise here,contact us
  • Sep 28, 2025 12:10 AM

    മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് കനിമൊഴി

    കരൂര്‍ ദുരന്തം ഞെട്ടലും ദുഃഖവുമുണ്ടാക്കി, മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് കനിമൊഴി

    To advertise here,contact us
  • Sep 28, 2025 12:03 AM

    വിജയ് വീട്ടിൽ എത്തി; പ്രതികരണമില്ല

    വിജയ് വീട്ടിൽ എത്തി. വീടിന് മുന്നിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരോടും പ്രതികരിച്ചില്ല

    To advertise here,contact us
  • Sep 28, 2025 12:00 AM

    'ശുദ്ധ അസംബന്ധം, വിജയ് നഷ്ടപരിഹാരം നൽകണം'; നടൻ വിശാൽ

    കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ വിശാൽ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വിജയ് നഷ്ടപരിഹാരം നൽകണമെന്നും നടന്നത് ശുദ്ധ അസംബന്ധമെന്നും വിശാൽ

    To advertise here,contact us
  • Sep 27, 2025 11:55 PM

    'മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ, ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ'; പി വി അൻവർ

    കരൂർ ദുരന്തത്തിൽ അനുശോചനവുമായി പി വി അൻവർ. ഇത്തരം റാലികൾ സംഘടിപ്പിക്കുമ്പോൾ സംഘാടകർക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട് എന്നും കൃത്യമായി ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ സംഘാടകർക്കും അധികാരികൾക്കും ബാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

    To advertise here,contact us
  • Sep 27, 2025 11:52 PM

    'ഒരുപാട് മനുഷ്യരുടെ ജീവനെടുക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം അപലപനീയം'; മന്ത്രി ആർ ബിന്ദു

    'തമിഴ്നാട്ടിലെ കരൂരിൽ വിജയ്‌യുടെ പരിപാടിയിൽ പങ്കെടുത്ത ആൾക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിരവധി പേർക്ക് പരിക്ക് പറ്റിയതിലും ഖേദിക്കുന്നു. ഇത്തരം പരിപാടികളുടെ സംഘാടകർക്ക് കൂടുതൽ ഉത്തരവാദിത്തബോധവും ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഒരുപാട് മനുഷ്യരുടെ ജീവനെടുക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം അപലപനീയം'; മന്ത്രി ആർ ബിന്ദു

    To advertise here,contact us
  • Sep 27, 2025 11:43 PM

    'ഉടനെ ആംബുലൻസ് വിളിക്കൂ...', തടിച്ച് കൂടിയ ജനത്തിനിടയിൽ വെള്ളക്കുപ്പി എറിഞ്ഞ് വിജയ്, കരൂരിൽ ദുരന്തത്തിന് മുമ്പുള്ള ദൃശ്യങ്ങൾ

    To advertise here,contact us
  • Sep 27, 2025 11:41 PM

    'സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല' കരൂർ യൂത്ത് കോൺഗ്രസ് നേതാവ് കീർത്തൻ

    To advertise here,contact us
  • Sep 27, 2025 11:37 PM

    മരിച്ചവരിൽ രണ്ട് പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥർ

    കരൂർ ദുരന്തം; മരിച്ചവരിൽ രണ്ട് പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരും

    To advertise here,contact us
  • Sep 27, 2025 11:32 PM
    To advertise here,contact us
  • Sep 27, 2025 11:19 PM

    ആദ്യ പ്രതികരണവുമായി വിജയ്

    'എന്റെ ഹൃദയം നുറുങ്ങുന്നു, വാക്കുകൾ കിട്ടുന്നില്ല. ജീവൻ നഷ്ടപ്പെട്ട എന്റെ സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം'

    To advertise here,contact us
  • Sep 27, 2025 11:16 PM

    വിജയ്‌ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ട്

    കരൂർ ദുരന്തത്തിൽ നടൻ വിജയ്‌ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ട്. വിജയ്‌യുടെ വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തു

    To advertise here,contact us
  • Sep 27, 2025 11:06 PM

    സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

    ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

    To advertise here,contact us
  • Sep 27, 2025 11:03 PM

    തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യവുമായി വീണാ ജോർജ് ഫോണിൽ സംസാരിച്ചു

    തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യവുമായി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. കേരളത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ അയക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

    To advertise here,contact us
  • Sep 27, 2025 10:52 PM

    വിജയ് ഒളിച്ചിരിക്കുകയാണോ എന്ന് ഡിഎംകെ

    വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. വിജയ് ഒളിച്ചിരിക്കുകയാണോ എന്നും ആൾക്കൂട്ടത്തെ വിളിച്ചു കൂട്ടിയവർക്ക്
    ഉത്തരവാദിത്തമില്ലേ എന്നും ഡിഎംകെ

    To advertise here,contact us
  • Sep 27, 2025 10:50 PM

    അനുശോചനം രേഖപ്പെടുത്തി ഡോ. എസ്. ജയശങ്കർ

    കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ

    To advertise here,contact us
  • Sep 27, 2025 10:38 PM

    ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

    ജസ്റ്റിസ് അരുണ ജഗദീശൻ അധ്യക്ഷയായ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

    To advertise here,contact us
  • Sep 27, 2025 10:36 PM

    ദാരുണമായ സംഭവമെന്ന് രാഹുൽ ഗാന്ധി

    കരൂർ ദുരന്തം ദാരുണമായ സംഭവമെന്ന് രാഹുൽ ഗാന്ധി

    To advertise here,contact us
  • Sep 27, 2025 10:33 PM

    ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

    മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപയും പ്രഖ്യാപിച്ചു.

    To advertise here,contact us
  • Sep 27, 2025 10:31 PM

    ദാരുണമായ ദുരന്തമെന്ന് പ്രിയങ്ക ഗാന്ധി

    കരൂർ ദുരന്തം ദാരുണമായ ദുരന്തമെന്ന് പ്രിയങ്ക ഗാന്ധി. പരിക്കേറ്റവരെ സഹായിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു.

    To advertise here,contact us
  • Sep 27, 2025 10:30 PM

    റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    കരൂര്‍ ദുരന്തത്തിൽ തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    To advertise here,contact us
  • Sep 27, 2025 10:22 PM

    എം കെ സ്റ്റാലിൻ ഉടൻ കരൂരിലേക്ക്

    തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്വകാര്യ വിമാനത്തിൽ കരൂരിലേക്ക് ഉടൻ പുറപ്പെടും

    To advertise here,contact us
  • Sep 27, 2025 10:20 PM

    അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

    അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അമിത് ഷാ.

    To advertise here,contact us
  • Sep 27, 2025 10:16 PM

    കരൂർ ദുരന്തം അത്യധികം ദുഃഖകരം; മുഖ്യമന്ത്രി പിണറായി വിജയൻ

    കരൂർ ദുരന്തം അത്യധികം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി

    To advertise here,contact us
  • Sep 27, 2025 10:12 PM

    കുപ്പിവെള്ളം എറിഞ്ഞുകൊടുത്തത് തിക്കും തിരക്കിനും കാരണമായി

    ആൾക്കൂട്ടത്തിൽ അവശരായ കുട്ടികൾക്ക് വെള്ളക്കുപ്പി എറിഞ്ഞുകൊടുത്തതാണ് വിജയ്. ഇത് വലിയ അപകടത്തിന് കാരണമായി. തിക്കും തിരക്കും ആരംഭിച്ചു

    To advertise here,contact us
  • Sep 27, 2025 10:09 PM

    അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി

    കരൂർ ദുരന്തം വേദനിപ്പിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

    To advertise here,contact us
  • Sep 27, 2025 10:06 PM

    മരിച്ചവരിൽ 7 കുട്ടികളും 17 സ്ത്രീകളും

    ദുരന്തത്തിൽ മരിച്ചവരിൽ 7 കുട്ടികളും 17 സ്ത്രീകളും. കൂടുതൽ മെഡിക്കൽ സംഘത്തെ വിന്യസിച്ചു

    To advertise here,contact us
  • Sep 27, 2025 10:03 PM

    വിശദ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കെ. അണ്ണാമലൈ

    കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കെ അണ്ണാമലൈ. ഡിഎംകെയ്ക്കും തമിഴ്നാട് പൊലീസിനും വിമർശനം. അന്വേഷണം വേണമെന്നും ആവശ്യം

    To advertise here,contact us
  • Sep 27, 2025 10:01 PM

    വിജയ് നാടുവിട്ടു?

    കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്

    To advertise here,contact us
  • Sep 27, 2025 09:58 PM

    നടുക്കുന്ന ദുരന്തമെന്ന് രജനികാന്ത്

    കരൂർ ദുരന്തം നടുക്കുന്നതെന്ന് നടൻ രജനികാന്ത്

    To advertise here,contact us
  • Sep 27, 2025 09:56 PM

    പ്രതികരിക്കാതെ വിജയ്

    കരൂർ ദുരന്തത്തിൽ പ്രതികരിക്കാതെ വിജയ്. മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരണമില്ല

    To advertise here,contact us
  • Sep 27, 2025 09:54 PM

    കേസ് എടുക്കണമെന്ന് സിപിഐഎം

    കരൂർ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് തമിഴ്നാട് സിപിഐഎം

    To advertise here,contact us
  • Sep 27, 2025 09:49 PM

    അടിയന്തര യോഗം ചേരുന്നു

    കരൂർ ദുരന്തത്തിൽ അടിയന്തര യോഗം ചേരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചീഫ് സെക്രട്ടറിയും യോഗത്തിൽ

    To advertise here,contact us
  • Sep 27, 2025 09:47 PM

    വേദനിപ്പിക്കുന്ന വാർത്തയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

    കരൂർ ദുരന്തം വേദനിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടത് ഹൃദയഭേദകമെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രതിരോധ മന്ത്രി.

    To advertise here,contact us
  • Sep 27, 2025 09:36 PM

    ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

    കരൂരിലേത് സങ്കടപ്പെടുത്തുന്ന സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പ്രയാസമുള്ള ഈ സമയം മറികടക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി

    To advertise here,contact us
  • Sep 27, 2025 09:33 PM

    വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ

    കരൂർ ദുരന്തത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത്

    To advertise here,contact us
  • Sep 27, 2025 09:27 PM

    മരണസംഖ്യ 40 ആയി

    തിക്കിലും തിരക്കിലും മരണസംഖ്യ ഉയരുന്നു. 40 പേർ മരിച്ചുവെന്ന് റിപ്പോർട്ട്

    To advertise here,contact us
  • Sep 27, 2025 09:22 PM

    റാലിയുടെ സംഘാടകർക്കെതിരെ കേസ്

    റാലിയുടെ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ടിവികെ നിയമങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്.

    To advertise here,contact us
  • Sep 27, 2025 09:20 PM

    അനുശോചനം അറിയിച്ച് എടപ്പാടി പളനിസ്വാമി

    കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

    To advertise here,contact us
  • Sep 27, 2025 09:12 PM

    എംകെ സ്റ്റാലിൻ നാളെ കരൂരിലെത്തും

    തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നാളെ കരൂരിലെത്തും. കരൂർ എംഎൽഎയും മന്ത്രിയുമായ വി സെന്തിൽ ബാലാജി ആശുപതിയിൽ തുടരുന്നു.

    To advertise here,contact us
  • Sep 27, 2025 09:10 PM

    29 മരണം, 50 പേർ ചികിത്സയിൽ

    തിക്കിലും തിരക്കിലും മരണം 29 ആയെന്നും 50 പേർ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ

    To advertise here,contact us
dot image
To advertise here,contact us
dot image