എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം യേശുദാസിന്; കലൈമാമണി പുരസ്‌കാരം ശ്വേത മേനോൻ,സായി പല്ലവി,അനിരുദ്ധ് തുടങ്ങിയവർക്ക്

അടുത്ത മാസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും

എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം യേശുദാസിന്; കലൈമാമണി പുരസ്‌കാരം ശ്വേത മേനോൻ,സായി പല്ലവി,അനിരുദ്ധ് തുടങ്ങിയവർക്ക്
dot image

ചെന്നൈ: എം എസ് സുബ്ബലക്ഷ്മി, കലൈമാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2021, 22, 23 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംഗീതത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്ത് കെ ജെ യേശുദാസ് എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് അര്‍ഹനായി.

2021ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. ടെലിവിഷന്‍ അവാര്‍ഡ് നടന്‍ പി കെ കമലേഷ് കരസ്ഥമാക്കി.

നടന്‍ വിക്രം പ്രഭു, ജയ ലവിസി ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ 2022ലെ പുരസ്‌കാരത്തിന് അര്‍ഹരായി. ടെലിവിഷന്‍ പുരസ്‌കാരത്തിന് നടന്‍ മെറ്റി ഒലി ഗായത്രി അര്‍ഹയായി.

2023ലെ കലൈമാമണി പുരസ്‌കാരത്തിന് നടന്‍ മണികണ്ഠന്‍, ജോര്‍ജ് മാര്യന്‍, കംപോസര്‍ അനിരുദ്ധ് രവിചന്ദര്‍, പിന്നണി ഗായിക ശ്വേത മോഹന്‍, കൊറിയോഗ്രാഫര്‍ സന്തോഷ്‌കുമാര്‍, പിആര്‍ഒ നിക്കി മുരുകന്‍, ടെലിവിന്‍ നടന്മാരായ എന്‍ പി ഉമാശങ്കര്‍ ബാബു, അഴഗന്‍ തമിഴ്മണി എന്നിവര്‍ അര്‍ഹരായി.

തമിഴ്‌നാട് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക ഡയക്ടറേറ്റിന്റെ ഒരു യൂണിറ്റായ തമിഴ്‌നാട് ഇയല്‍ ഇസൈ നാടക മന്ദ്രമാണ് പുരസ്‌കാരം നല്‍കുന്നത്. അടുത്ത മാസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

Content Highlights: K J Yesudas won M S Subbulakshmi award

dot image
To advertise here,contact us
dot image