ബുൾഡോസർ രാജ് തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ തികഞ്ഞ സംതൃപ്തി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

ഒരാൾ ക്രിമിനലാണെന്നതിന് ഒരു കുടുംബം മുഴുവനും ബാധ്യത പേറേണ്ടി വരരുതെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി

ബുൾഡോസർ രാജ് തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ തികഞ്ഞ സംതൃപ്തി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്
dot image

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് തടഞ്ഞ് ഉത്തരവിറക്കിയതിൽ തികഞ്ഞ സംതൃപ്തിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. മനുഷ്യർ നേരിടുന്ന പ്രശ്‌നമാണ് വിധിന്യായത്തിന്റെ കാതൽ. ഒരാൾ ക്രിമിനലാണെന്നതിന് ഒരു കുടുംബം മുഴുവനും ബാധ്യത പേറേണ്ടി വരരുതെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി.

നീതി ഉറപ്പാക്കാനാണ് ഓരോ നിമിഷവും ശ്രമിക്കുന്നത്. ബുൾഡോസർ രാജ് അവസാനിപ്പിക്കാനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചതിൽ സഹ ജഡ്ജിയായ ജസ്റ്റിസ് കെ വി വിശ്വനാഥനും തുല്യ പങ്കുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി അഭിഭാഷകരുടെ അക്കാദമിക് വിഭാഗം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

"ഞങ്ങൾക്ക് രണ്ടുപേർക്കും വളരെയധികം സംതൃപ്തി നൽകിയ വിധിന്യായങ്ങളിലൊന്ന് ബുൾഡോസർ വിധിയാണെന്ന് ഞാൻ കരുതുന്നു. വിധിന്യായത്തിന്റെ കാതൽ മനുഷ്യപ്രശ്നങ്ങളും മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളുമായിരുന്നു. വിധിയുടെ ക്രെഡിറ്റിൽ ജസ്റ്റിസ് വിശ്വനാഥനും അവകാശപ്പെട്ടതാണ്'', ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൂടാതെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കാലാവധി നീതിന്യായ വ്യവസ്ഥയെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ചീഫ് ജസ്റ്റിസിന്റെ കാലാവധി നീതിന്യായ വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. രണ്ടര മാസക്കാലം ജസ്റ്റിസ് ലളിത്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരെപ്പോലുള്ള ഏറ്റവും മികച്ച ചീഫ് ജസ്റ്റിസുമാരെ നമുക്ക് ലഭിച്ചിട്ടുണ്ട്, അവർ നീതിയിലും ഭരണത്തിലും നൽകിയ സംഭാവനകൾക്ക് പേരുകേട്ടവരാണ്." അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസ് സ്ഥാനത്ത് കാലാവധി പൂർത്തിയാക്കി ജസ്റ്റിസ് ബിആർ ഗവായ് സുപ്രീംകോടതിയിൽ നിന്ന് നവംബറിൽ വിരമിക്കും.

Content Highlights: CJI BR Gavai says Passing Judgment Against 'Bulldozer' Actions Gave Immense Satisfaction

dot image
To advertise here,contact us
dot image