ബിഹാറിൽ മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ; കുട്ടി ആശുപത്രിയിൽ, നില തൃപ്തികരം

കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ

dot image

പട്ന: വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കൈയിൽ ചുറ്റിയ മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. ഗോവിന്ദ എന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നുവെന്നും ഇതുകണ്ട കുഞ്ഞ് പെട്ടെന്ന് അതിനെ കടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

പാമ്പ് തൽക്ഷണം ചത്തു. മണിക്കൂറുകൾക്ക് ശേഷം ഗോവിന്ദയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. കുടുംബം കുട്ടിയെ ആദ്യം അടുത്തുള്ള ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

Content Highlights: one year old bites cobra snake to death in Bihar village

dot image
To advertise here,contact us
dot image