സ്കൂളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന സിസിടിവി വേണം; നിർദേശം നൽകി സിബിഎസ്ഇ

ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കണം

dot image

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ പരിസരത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദമുൾപ്പെടെ റെക്കോർഡ് ചെയ്യുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നിർദേശം നൽകി.

പുതിയ നിർദേശപ്രകാരം ക്ലാസ് മുറികൾ, ഇടനാഴികൾ, ലൈബ്രറികൾ, പടിക്കെട്ടുകൾ എന്നിവയുൾപ്പെടെ ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കണം. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ ബോർഡിന്റെ അറിയിപ്പിൽ പറയുന്നു. 2021 സെപ്റ്റംബറിൽ പുറത്തിറക്കിയ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സി(NCPCR)ന്റെ സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച മാനുവൽ അനുസരിച്ചാണ് ഈ നീക്കം.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ സ്കൂളിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണെന്ന് സിബിഎസ്ഇ ആവർത്തിക്കുന്നു. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകളുടെയും മേധാവികൾക്കും മാനേജർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Content Highlights: CBSE instructs all affiliated schools to install CCTV cameras at key points to ensure student safety

dot image
To advertise here,contact us
dot image