ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കളുടെ ശ്രമം, ഒന്നും മിണ്ടാതെ ധൻകർ, വസതി ഉടൻ ഒഴിയും

രാജിപത്രം സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ വസതിയൊഴിയാനുള്ള നടപടി ആരംഭിച്ചിരുന്നു

dot image

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഉടന്‍ ഒഴിയും. രാജിപത്രം സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ വസതിയൊഴിയാനുള്ള നടപടി ആരംഭിച്ചിരുന്നു. അതേസമയം, ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ പറ്റി മനസിലാക്കാനായി പല പ്രതിപക്ഷ നേതാക്കളും കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാല്‍, കൂടിക്കാഴ്ചയ്ക്കായുള്ള അനുമതി നല്‍കുന്നില്ലെന്നാണ് വിവരം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ധന്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നതായാണ് റിപ്പോര്‍ട്ട്.

അതേ സമയം, മുന്‍ ഉപരാഷട്രപതിയായ ജഗദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരുടെയും സമ്മര്‍ദ്ദമാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജി രംഗത്തെത്തി. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ധന്‍കറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ടിഎംസിയുടെ ആരോപണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കാനാണ് പദ്ധതിയെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

'ജഗ്ദീപ് ധന്‍കറിനെ ഭീഷണിപ്പെടുത്തിയാണ് രാജി വെപ്പിച്ചത്. അന്നേ ദിവസം രാത്രി 9മണിക്കുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. ഇതേ പോലെ തന്നെയാണ് മുന്‍പ് ഇലക്ഷന്‍ കമ്മീഷണറും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജി വെച്ചിരുന്നു. രാജ്‌നാഥ് സിങ്ങിനെ ഉപരാഷ്ട്രപതിയാക്കാനാണ് അടുത്ത പദ്ധതിയെന്നാണ് വിവരം' കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.

Content Highlights- Opposition leaders try to meet Jagdeep Dhankar, Dhankar keeps quiet, will vacate his residence soon

dot image
To advertise here,contact us
dot image